പബ്ലിസിറ്റിക്ക് നില്‍ക്കാത്ത താരദമ്പതിമാര്‍ക്ക് അഭിനന്ദന പ്രവാഹം

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവരോടുള്ള അനുകമ്പയുടെ പേരില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പബ്ലിസിറ്റി സ്റ്റണ്ടുകളില്‍ നിന്നും വ്യത്യസ്ഥരായതില്‍ സംവിധായകന്‍ ആഷിഖ് അബുവിനും താരം റിമാ കല്ലിങ്കലിനും ആരാധകരുടെ അഭിനന്ദനപ്രവാഹം.
തങ്ങള്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഇരുവരുടേയും ഫേസ്‌ബുക്ക് വാളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിനായി കരുതിവെച്ച പത്തുലക്ഷം രൂപ കാന്‍സര്‍ രോഗികള്‍ക്കായി ഇവര്‍ കൈമാറി. എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്‍സര്‍ രോഗികള്‍ക്കൊപ്പം വിരുന്നു സത്‌കാരത്തില്‍ താരദമ്പതികള്‍ പങ്കെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും പബ്ലിസിറ്റിക്കായി രോഗങ്ങളെ ഉപയോഗിക്കരുതെന്ന തിരിച്ചറിവിനെ തുടര്‍ന്ന് റദ്ദാക്കി. തുടര്‍ന്ന് ഇരുവരും ജസ്‌റ്റിസ് വി.ആര്‍.കൃഷ്‌ണയ്യരെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. പി.രാജീവ് എം.പിയുടെ കാറിലാണ് ഇരുവരും രജിസ്‌ട്രാര്‍ ഓഫീസിലെത്തിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
തിരുവനന്തപുരത്തെ ഒരു ആശുപത്രിയുടെ നേതൃത്വത്തില്‍ 25 പേര്‍ ക്യാമറാവെളിച്ചത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി വിഗ് നിര്‍മാണത്തിനായി മുറിമുറിച്ചു നല്‍കിയതിനു പിന്നാലെയായിരുന്നു റിമയുടേയും ആഷിഖിന്റേയും ആദരണീയമായ പ്രവര്‍ത്തി.
ബ്യൂട്ടിപാര്‍ലറുകളിലും മറ്റുമുള്ള രാസവസ്‌തുക്കള്‍ ഉപയോഗിക്കാത്ത തലമുടിയാണ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള വിഗ് നിര്‍മാണത്തിന് ആവശ്യം. ചാനല്‍പക്ഷികളേയും പത്രധര്‍മ്മ ഭടന്‍മാരേയും വിളിച്ചുവരുത്തി നടത്തിയ മുടിമുറിക്കല്‍ മാമാങ്കത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ബ്യൂട്ടിപാര്‍ലറുകളില്‍ നിന്നുമിറങ്ങാന്‍ നേരം കിട്ടാത്തവരാണ്.
മരണത്തെ പോലും പബ്ലിസിറ്റിക്കുവേണ്ടി വില്‍ക്കാന്‍ മടിക്കാത്ത ഇവരുടെ ചങ്കൂറ്റം ഇന്നത്തെ പത്രങ്ങളില്‍ വായിച്ചവര്‍ റിമക്കും ആഷിഖിനും മുമ്പില്‍ നമസ്‌കരിച്ചില്ലെന്നേയുള്ളൂ.
https://www.facebook.com/Malayalivartha