ശ്വേതയെ അപമാനിക്കാന്‍ ശ്രമം; താരസംഘടനയും രംഗത്തെത്തി, ആരോപണം നിഷേധിച്ച് പീതാംബരകുറുപ്പ്

നടി ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ ജനപ്രതിനിധി തെറ്റ് ഏറ്റുപറയണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ആവശ്യപ്പെട്ടു. ജനപ്രതിനിധിയാണ് തന്നെ കയറിപ്പിടിച്ചതെന്ന് ശ്വേത പറഞ്ഞു. ഒരു ജനപ്രതിനിധിയാണ് ഇങ്ങിനെ ചെയ്‌തതെന്നത് ഏറെ വേദനിപ്പിക്കുന്നു. നമുക്ക് നേര്‍വഴി കാട്ടിത്തരേണ്ട ഇവര്‍ ഇങ്ങിനെയാണോ പെരുമാറേണ്ടത്. ശ്വേത വള്ളംകളി നടക്കുന്ന സ്ഥലത്ത് എത്തിയതു മുതല്‍ ഇയാള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശ്വേതയുടെ പരാതിയ്‌ക്ക് അടിയന്തരമായ പരിഹാരം കാണണം. മുഖ്യമന്ത്രിയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ പരാതി കൊടുക്കണമോ എന്ന കാര്യം ശ്വേതയുമായി ആലോചിച്ച് തീരുമാനിക്കും. അതിനു വേണ്ടി അമ്മയുടെ പ്രധാന ഭാരവാഹികളെ വളിച്ചു ചേര്‍ക്കുന്നുണ്ട്. ശ്വേതയുടെ പിന്നില്‍ സംഘടനയുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളിക്കിടെയാണ് ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ടത്. കോണ്‍ഗ്രസ് എം.പി ആയ എന്‍.പീതാംബരകുറുപ്പാണ് ശ്വേതയെ അപമാനപ്പെടുത്തിയത് എന്നാണ് ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍.
അതേസമയം ശ്വേത മേനോന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പീതാംബരക്കുറുപ്പ് എംപി നിഷേധിച്ചു. ശ്വേതയുടെ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. കൊല്ലത്തു നടന്ന സംഭവത്തില്‍ ശ്വേതയേക്കാള്‍ അധികം ദുഃഖം തനിക്കുണ്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട രേഖകള്‍ പൊതുജനസമക്ഷം കൊണ്ടുവരും. താന്‍ അത്തരക്കാരനല്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha