വിവാദങ്ങള്‍ക്കിടയില്‍ ശ്വേത, സെക്‌സിയാകുന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനം, അതിപ്പോഴേ പറ്റൂ...
ശ്വേത മേനോന്‍ വിഷയം ഇപ്പോള്‍ കേരളക്കരയില്‍ സജീവമായി നില്‍ക്കുകയാണ്. കണ്ണൂര്‍ കല്ലേറിലൂടെ പുതുജീവന്‍ വീണ കോണ്‍ഗ്രസിന്റെമേല്‍ മറ്റൊരു തീമഴ കോരിയിടുന്ന സംഭവമായി മാറിയിരുന്നു ശ്വേത മേനോന്‍. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഈ വേളയില്‍ കൊല്ലം സീറ്റിനെ കാര്യമായി ബാധിക്കുന്ന ഒന്നായി മാറുകയാണ് വള്ളം കളിക്കിടെ നടന്ന തലോടലുകള്‍.
ഇതിനിടേയാണ് ശ്വേതാമേനോന്റെ ഒരഭിമുഖം മംഗളത്തില്‍ വന്നത്. സെക്‌സിയാകുന്നത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണെന്നാണ് ശ്വേത പറയുന്നത്. ഇപ്പഴേ ഇത് പറ്റൂ. മാത്രമല്ല തന്റെ മകളും അവളുടെ കൊച്ചുമകളുമെല്ലാം താന്‍ സെക്‌സിയായിരുന്നു എന്നു പറയണമെന്നാണ് ആഗ്രഹം.
മംഗളത്തിലെ അഭിമുഖത്തിലെ പ്രസക്തഭാഗം
ഈ ആത്മ വിശ്വാസവും അത് തരുന്ന ഗ്രേഡും വളരെ വലുതാണ്. എന്നാല്‍, രതി നിര്‍വ്വേദത്തിലെപ്പോലെ ഗ്‌ളാമറസും സെക്‌സിയുമായി അഭിനയിക്കുന്നതിനെക്കുറിച്ച്?
രതിനിര്‍വേദത്തില്‍ മോശമായി എന്താണുള്ളത്? പഴയ രതിനിര്‍വേദത്തിന്റെ ജീവന്‍ ലസ്റ്റ് ആണ്, കാമം. പുതിയതില്‍ സൗഹൃദമാണ് വിഷയം. ഇനി പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദം ഒരു ബ്രാന്‍ഡ് ആണ്. ശക്തമായ ഒരു ബ്രാന്‍ഡ്. രാജീവേട്ടന്‍ പറഞ്ഞിട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ വേര്‍ഷന്‍ ആണെന്ന്. നോക്കൂ, ഇന്നും രതിച്ചേച്ചിമാരുണ്ട്, പപ്പുമാരുണ്ട്. കാലഘട്ടം എത്ര മുന്നോട്ട് പോയാലും രതിയും പപ്പുവും ഉണ്ടാവും. അവര്‍ അന്ന് ചെയ്ത രീതിയില്‍ നിന്ന് മാറിയാണ് ഞങ്ങളത് അവതരിപ്പിച്ചത്. വി വേര്‍ ടോട്ടലി ഓണ്‍ എ ഡിഫ്രന്റ് ട്രാക്ക്. പത്ത് വര്‍ഷം കഴിഞ്ഞാലും രതിനിര്‍വേദത്തിന്റെ ബ്രാന്‍ഡ് വാല്യു പ്രധാനമാണ്.
സെക്‌സിയാവുക നല്ലതെന്നു തന്നെയാണോ?
തീര്‍ച്ചയായും. അതെന്റെ ആത്മവിശ്വാസത്തിന്റെ പ്രകടനമാണ്. ഇപ്പോഴേ ഇത് പറ്റൂ. വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍, അമ്മ നല്ല സെക്‌സിയായിരുന്നുവെന്ന് മോള്‍ പറയണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ കൊച്ചുമക്കള്‍ മുത്തശ്ശി എത്ര സെക്‌സിയായിരുന്നെന്ന് അഭിമാനിക്കണമെന്ന് ആഗ്രഹിക്കുന്നു
ഇപ്പോള്‍ ഇങ്ങനെയുള്ള അനുഭവങ്ങള്‍ കുറച്ചുപേര്‍ക്കെങ്കിലുമുണ്ട്. ഭര്‍ത്താവ് പ്രസവ മുറിയില്‍ നില്‍ക്കുകയും തുടര്‍ന്ന് കൂടെയുണ്ടായിരിക്കുകയും ചെയ്യുന്ന അവസ്ഥ. മുമ്പ് അങ്ങനെയില്ലല്ലോ?
സീ, ഞാന്‍ ജനിച്ചത് ഛണ്ഡീഗഡിലാണ്. അച്ഛനാണ് അമ്മയ്ക്കായി പ്രസവാനന്തര ശുശ്രൂഷകളെല്ലാം ചെയ്തത്. ഇപ്പോള്‍ എന്റെ ഭര്‍ത്താവ് ജോലിവിട്ട് എന്റെ കൂടെയാണെന്നു പറയുമ്പോള്‍ എത്രപേരാണ് ഇത് വേറൊരു രീതിയില്‍ കാണുന്നത്. ഭര്‍ത്താവ് ജോലി ചെയ്യാതെ ഭാര്യയുടെ പണം കൊണ്ട് ജീവിക്കുന്നതിലെ അനിഷ്ടം. സ്ഥിരമായി ജോലി ഉപേക്ഷിച്ചിട്ടൊന്നുമല്ല ശ്രീ എന്റെ കൂടെ നില്‍ക്കുന്നത്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha