മുന്‍ ലോക സുന്ദരിക്ക് പറ്റിയ ചെറുക്കന്മാരുണ്ടോ?
തനിക്ക് പറ്റിയ ചെറുക്കന്മാരെ കിട്ടാത്താത്തതിനാല്‍ വിവാഹം വൈകുന്ന മുന്‍ ലോക സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇക്കാര്യം മാധ്യമങ്ങളോട് പ്രിയങ്ക തുറന്നു പറയുകയും ചെയ്‌തു.
അടുത്തിടെ പ്രിയങ്കയുടെ ഇളയ സഹോദരന്റെ വിവാഹ നിശ്ചയ സമയത്താണ് മാധ്യമങ്ങളോട് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. ഉടന്‍ വിവാഹിതയാവാന്‍ തീരുമാനിച്ചിട്ടില്ല. കാരണം തന്റെ ടേസ്റ്റിന് യോജിച്ച ആളിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉടന്‍ വിവാഹിതയാവാന്‍ വീട്ടുകാരില്‍ നിന്നും സമ്മര്‍ദ്ദമില്ലെന്നും പ്രിയങ്ക പറഞ്ഞു.
അഭിനയം, പാട്ട്, ഐറ്റം ഡാന്‍സ്, ഫാഷന്‍ തുടങ്ങിയ എല്ലാരംഗത്തും ശോഭിച്ച പ്രിയങ്കയ്‌ക്ക് പറ്റിയ ആള്‍ ആരാണാവോ എന്തോ ചര്‍ച്ചയിലാണ് ബോളിവുഡ് ലോകം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha