ദിലീപ് മോഹന്‍ലാലുമായി അകലുന്നു

മഞ്ജുവാര്യരെ നായികയാക്കുന്നതോടെ ദിലീപ് മോഹന്‍ലാലുമായി അകലുന്നതായി അറിയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജു വാര്യരെ കല്യാണ്‍ ജ്യൂവലേഴ്‌സിന്റെ പരസ്യചിത്രത്തില്‍ അഭിനയിപ്പിച്ചതിനെ തുടര്‍ന്ന് ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റിയിരുന്നു. തുടര്‍ന്ന് താന്‍ അഭിനയിച്ച പരസ്യ ചിത്രങ്ങളും ദൃശ്യങ്ങളും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.
കടല്‍ക്കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം രഞ്ജിത്ത് ദിലീപിനെ നായകനാക്കി സിനിമയെടുക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനായാണ് മാത്തുക്കുട്ടിയില്‍ ദിലീപ് ഗസ്റ്റ്‌റോള്‍ ചെയ്തത്. അതിന് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ മഞ്ജു തിരിച്ച് വരാന്‍ തീരുമാനിച്ചതോടെ രഞ്ജിത്ത് തീരുമാനം മാറ്റുകയായിരുന്നു.
രഞ്ജിത്ത് തിരക്കഥ എഴുതിയ ആറാം തമ്പുരാന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു അഭിനയിച്ചിരുന്നു.
പത്രം എന്ന ജോഷി ചിത്രത്തിലാണ് മഞ്ജു അവസാനമായി അഭിനയിച്ചത്. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച് കുടുംബിനിയുടെ റോളിലേക്ക് ഒതുങ്ങിയ മഞ്ജു അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ജ്യൂവലേഴ്‌സിന്റെ പരസ്യചിത്രത്തിലഭിയിച്ചുകൊണ്ടാണ് സിനിമയിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ കഥാപാത്രമാണ് മഞ്ജുവിനായി ഒരുക്കുന്നത്. നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha