ഫാന്‍സ് അസോസിയേഷനുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നു-ഫഹദ്
ഫാന്‍സ് അസോസിയേഷനുകള്‍ യുവജനങ്ങളെ വഴിതെറ്റിക്കുന്നെന്ന് ഫഹദ് ഫാസില്‍. അതുകൊണ്ടാണ് താന്‍ ഫാന്‍സുകാരെ പ്രോല്‍സാഹിപ്പിക്കാത്തതെന്നും താരം പറഞ്ഞു. 18നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ഫാന്‍സ് അസോസിയേഷനുകളില്‍ ഉള്ളത്. ഈ പ്രായത്തില്‍ നല്ല ചിന്തയും ലക്ഷ്യവും ഉണ്ടാകേണ്ടതാണ്. അല്ലാതെ ഏതെങ്കിലും താരത്തിന്റെ പുറകേ നടന്ന് ജീവിതം പാഴാക്കരുത്. ഈ പ്രായത്തില്‍ തനിക്ക് ഒരു നടനോടും ആരാധന തോന്നിയിട്ടില്ലെന്നും ഫഹദ് വ്യക്തമാക്കി.
പിതാവും സംവിധായകനുമായ ഫാസില്‍ തന്റെ ഡേറ്റ് ചോദിക്കുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഡേറ്റ് ചോദിച്ചിട്ടില്ല. ഇനിയും സിനിമകള്‍ ചെയ്ത് വിജയിപ്പിക്കേണ്ട കാര്യം സംവിധായകനെന്ന നിലയില്‍ പിതാവിനില്ലെന്നും ഫഹദ്. താന്‍ പുതിയ സിനിമകളില്‍ ഒപ്പ് വയ്ക്കുമ്പോള്‍ അതില്‍ ചുംബന രംഗങ്ങളുണ്ടോ എന്നാണ് ഉമ്മ ചോദിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊക്കെ മക്കളായതിനാല്‍ എന്റെ വിവാഹക്കാര്യവും ആലോചിക്കുന്നുണ്ട്.
മാധ്യമങ്ങള്‍ക്ക് എന്റെ സിനിമകളല്ല സ്വകാര്യതയാണ് അറിയേണ്ടത്. അതുകൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. അടുപ്പമില്ലാത്തവരുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് എനിക്ക് ജാഡയും അഹങ്കാരവുമാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ഒരു പ്രമുഖ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു
https://www.facebook.com/Malayalivartha