സൂര്യ മലയാളത്തിലേക്ക്; ആദ്യ ചിത്രം മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം
തമിഴരുടെ എന്നപോലെ മലയാളികളുടെ മനസിലും ഇടം നേടിയ തമിഴ് സൂപ്പര്‍താരം സൂര്യ മലയാളത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരെക്കുറിച്ചുള്ള ചിത്രത്തിലാണ് സൂര്യ അഭിനയിക്കുക. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങളില്‍. മമ്മൂട്ടിയാണ് കുഞ്ഞാലി മരയ്‌ക്കാരായി എത്തുന്നത്.
എന്നാല്‍ സിനിമയിലെ പ്രധാന കഥാപാത്രം മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്ന കുഞ്ഞികൃഷ്‌ണന്‍ നായരുടേതാണ്. മറ്റൊരു പ്രധാന റോളില്‍ തന്നെയാണ് സൂര്യയും എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം കരീന കപൂര്‍ അഭിനയിക്കും എന്നതരത്തിലും വാര്‍ത്തകളും വരുന്നുണ്ട്. എന്നാല്‍ കരീനയുടെ കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. തമിഴിലെ മറ്റൊരു സൂപ്പര്‍താരമായ വിജയിക്കൊപ്പം ജില്ല എന്ന തമിഴ് സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചു വരികയാണ്. അതിനിടയിലാണ് സൂര്യയും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്ന വാര്‍ത്ത വരുന്നത്.
അതേസമയം അമല്‍ നീരദും കുഞ്ഞാലിമരക്കാറിനെ കുറിച്ച് സിനിമ ചെയ്യുന്നുണ്ട്. ഈ ചിത്രത്തിലും മമ്മൂട്ടിയാണ് കുഞ്ഞാലി മരക്കാറുടെ വേഷം ചെയ്യുന്നത്. അമലിന്റെ ചിത്രം പൂര്‍ണമായും കുഞ്ഞാലി മരക്കാറിനെക്കുറിച്ചാകുമ്പോള്‍ പ്രിയദര്‍ശന്റെ ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞികൃഷ്‌ണന്‍ നായരുടെ കഥയാണ് പറയുന്നത്. എന്തായാലും മൂന്ന് സൂപ്പര്‍ താരങ്ങളെ വച്ച് പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ മലയാള സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.
https://www.facebook.com/Malayalivartha