മോഹന്‍ലാല്‍ സിനിമയിറങ്ങിയിട്ട് ആറു മാസം
സൂപ്പര്‍താരം മോഹന്‍ലാലിന്റെ സിനിമ ഇറങ്ങിയിട്ട് ആറ് മാസം. ഒടുവില്‍ ഇറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ വലിയ പരാജയമായിരുന്നു. അതിനു മുമ്പിറങ്ങിയ ലോക്പാലിനും റെഡ് വൈനിനും അതേ ഗതിയായിരുന്നു. എന്നാല്‍ അടുത്ത വ്യാഴാഴ്ച റിലീസാകുന്ന ഗീതാഞ്ജലി വിജയമാകുമെന്ന പ്രതീക്ഷയിലാണ് താരം. ജിത്തുജോസഫിന്റെ ദൃശ്യത്തില്‍ അഭിനയിക്കുന്ന മോഹന്‍ലാല്‍ ഈ മാസം അവസാനത്തോടെ രഞ്ജിത്തിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യും.
പൊങ്കലിന് വിജയ്-മോഹന്‍ലാല്‍ ചിത്രം ജില്ല പ്രദര്‍ശനത്തിനെത്തും. രണ്ട് സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണ അവകാശം മോഹന്‍ലാല്‍ നേടി. പ്രശസ്ത ഹോളീവുഡ് ചിത്രമായ ഗോഡ്ഫാദറിന്റെ ശൈലിയിലാണ് ജില്ല അണിയിച്ചൊരുക്കിയിരിക്കുന്നതെന്നറിയുന്നു. വിജയ് യുടെ അച്ഛന്റെ വേഷമാണ് മോഹന്‍ലാലിന്.
2016 വരെ മോഹന്‍ലാലിന്റെ ഡേറ്റ് പല നിര്‍മാതാക്കളും സംവിധായകരും ബ്‌ളോക്ക് ചെയ്തിരിക്കുകയാണ്. രഞ്ജിത്തിന്റെ ചിത്രം പൂര്‍ത്തിയായാലുടന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് അഭിനയിക്കുക. രണ്ട് ചിത്രങ്ങളും ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. വി.എം വിനു, മധുപാല്‍, ജോഷി എന്നിവരുടെ ചിത്രങ്ങള്‍ ഇതിനു പിന്നാലെ പൂര്‍ത്തിയാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha