മുകേഷേട്ടനെ വിവാഹം കഴിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല...
പ്രശസ്‌ത സിനിമാതാരം മുകേഷും നര്‍ത്തകി മേതില്‍ ദേവികയുമായുള്ള വിവാഹം മലയാളികള്‍ ഏറെ ചര്‍ച്ചചെയ്‌തതാണ്. എന്നാല്‍ വിവാഹശേഷം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാന്‍ ഇവര്‍ മടിച്ചിരുന്നു.
സിനിമാ മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മേതില്‍ ദേവിക തന്റെ വിവാഹത്തെപ്പറ്റി മനസ് തുറന്നു.
മകേഷേട്ടനെ വിവാഹം കഴിക്കാമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നാണ് ദേവിക പറയുന്നത്. തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും എല്ലാവരേയും പോലെ സിനിമ നടന്‍ എന്ന പരിചയം മാത്രമേ മുകേഷുമായുണ്ടായിരുന്നുള്ളൂ.
കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായിരിക്കുമ്പോഴാണ് ഞാന്‍ മുകേഷേട്ടനെ പരിചയപ്പെടുന്നത്. ജനറല്‍ കൗണ്‍സില്‍ അംഗം എന്ന നിലയിലുള്ള പരിചയം മാത്രമാണ് ഉണ്ടായിരുന്നത്. അതല്ലാതെ സൗഹൃദസംഭാഷണം പോലും ഉണ്ടായിരുന്നില്ല. എന്റെ ചില അടുത്ത സുഹൃത്തുക്കളാണ് മുകേഷേട്ടനുമായുള്ള വിവാഹത്തിന്റെ കാര്യം എന്നോട് സൂചിപ്പിച്ചത്. ഇത്തരമൊരു നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ഞാന്‍ പറ്റില്ലെന്നു പറഞ്ഞു.
മുകേഷേട്ടന്റെ സഹോദരി സന്ധ്യാ രാജേന്ദ്രനും ഭര്‍ത്താവ് ഇ.എ. രാജേന്ദ്രനുമാണ് വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ആദ്യം എന്നെ കാണാനെത്തിയത്. സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ഇക്കാര്യം സീരിയസായി എടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇരുവരും എന്നെ കാണാന്‍ വന്നിരുന്നത്.
തുടക്കം മുതല്‍ക്കുതന്നെ ഞങ്ങള്‍ മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങി. കഴിഞ്ഞ ആറുമാസമായി ഞങ്ങള്‍ മനസ് തുറന്ന് സംസാരിച്ചതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.
എന്റെ അച്ഛനും അമ്മയ്ക്കും ജാതകം നോക്കണമെന്നുണ്ടായിരുന്നു. പ്രശസ്തനായ പാടൂര്‍ പണിക്കരാണ് ജാതകം നോക്കിയത്. നല്ല ചേര്‍ച്ചയുണ്ടെന്നു പറഞ്ഞതോടെ കാര്യങ്ങളൊക്കെ ശുഭകരമായി മാറുകയായിരുന്നു.
മുകേഷിന്റെ ഭാര്യയുടെ റോളിലേക്ക് കടന്നുവന്നപ്പോള്‍ , ഒരു കുടുംബത്തില്‍ രണ്ടുപേരും കലാകാരന്മാരാണ്. കലയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പരസ്പരം മനസിലാക്കി ജീവിക്കാനും പ്രത്യേക എനര്‍ജിയോടെ കലയ്ക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha