സിനിമാ രംഗത്തുള്ളവരുടെ വീക്ക്‌നസ് ഞാന്‍ പറയാം, ഒപ്പം നടിമാരുടേയും...
തനിക്ക് പറയാനുള്ളത് എന്നും മറയില്ലാതെ പറയുന്ന പ്രശസ്‌ത നടിയാണ് ലക്ഷി ഗോപാല സ്വാമി. നര്‍ത്തകിയായും അഭിനേത്രിയായും തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്ന ലക്ഷ്‌മി ഗോപാല സ്വാമി വീണ്ടും മനസു തുറക്കുകയാണ്. ഇപ്പോള്‍ ലക്ഷ്‌മിയുടെ ചിന്ത പോകുന്നത് നമ്മുടെ സദാചാരത്തിലേക്കാണ്. ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ വീക്‌നെസിലേക്ക്.
ആണായാലും പെണ്ണായാലും വീക്‌നെസ് ഇല്ലാത്തവര്‍ കുറവായിരിക്കുമെന്നാണ് ലക്ഷ്‌മിയുടെ അഭിപ്രായം. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള വീക്‌നെസ് ആണ്. അതവരുടെ വ്യക്തിപരമായ കാര്യം. മൂന്നാമതൊരാള്‍ക്ക് അത് അനുഭവപ്പെടാന്‍ പാടില്ല.
'വൈനും വിമനും' വീക്‌നെസുള്ള പുരുഷന്മാര്‍ കൂടുതലാണ്. വന്‍തുക കൈക്കൂലി കൊടുക്കുന്നതിനു പകരം 'വൈനും വിമനും' സംഘടിപ്പിച്ചുകൊടുത്താണ് ചിലര്‍ വലിയ കാര്യങ്ങള്‍ സാധിക്കുന്നത്. സിനിമാരംഗത്ത് പലരുടെയും വീക്‌നെസ് 'വൈനും വിമനും' ആണ്. അക്കൂട്ടത്തില്‍ 'മെനും വൈനും' ഇഷ്ടപ്പെടുന്ന നടികളുമുണ്ട്.
സെക്‌സ് ഓരോരുത്തരുടെയും രഹസ്യജീവിതത്തിന്റെ ഭാഗമാണെന്നും അതു തുറന്നു പറയുന്നതും പറയാതിരിക്കുന്നതും വ്യക്തിപരമാണെന്നാണ് ലക്ഷ്‌മി ഗോപാലസ്വാമിയുടെ പക്ഷം.
മലയാളിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചു. ചിലരോട് താത്‌പര്യവും തോന്നി എന്നാല്‍ അവര്‍ക്ക് പലര്‍ക്കും സെക്‌സിനോടായിരുന്നു കമ്പം അതിനാല്‍ അവരോട് മനഃപൂര്‍വം അകന്നു.
സുഹൃത്തുക്കളുടെയും അടുപ്പമുള്ളവരുടെയും ജന്മദിനത്തിനോ, മറ്റു വിശേഷങ്ങള്‍ക്കോ സോഷ്യല്‍ ഡ്രിങ്കില്‍ പങ്കാളിയാകാറുണ്ടെന്ന് ലക്ഷ്‌മി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha