ഏറ്റവും സംതൃപ്തി തരുന്ന അഭിനേതാവ് അതാണ് പ്രിയദര്‍ശന് മോഹന്‍ലാല്‍
മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന നാല്‍പ്പത്തഞ്ചാമത്തെ ചിത്രമാണ് ഗീതാഞ്ജലി. പ്രിയപ്പെട്ട നടന്‍ എന്നതിലുപരി ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ ഏറ്റവും സംതൃപ്തി തരുന്ന അഭിനേതാവ് അതാണ് പ്രിയദര്‍ശന് മോഹന്‍ലാല്‍. മോഹന്‍ ലാലിനു വേണ്ടി കഥയും തിരക്കഥയും ഒരുക്കാറില്ല. പക്ഷേ ഒരു തിരക്കഥ തയായാറായിക്കഴിയുമ്പോള്‍ ആ കഥാപാത്രമായി ലാല്‍ മനസിലേക്ക് കടന്നു വരികയാണ്. അതിനു പിന്നെ പകരക്കാരനില്ല.
എത്ര ഗൗരവപ്പെട്ട വേഷമായാലും അതില്‍ ഒരല്‍പം നര്‍മ്മം ചേര്‍ക്കുമ്പോഴാണ് മോഹന്‍ലാലിന്റെ പ്രതിഭ ഏറ്റവും തിളങ്ങുന്നത്. ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ഹാസ്യ നടന്‍ മോഹന്‍ലാലാണെന്നും പറയാം. ലാലിനെ നായകനാക്കി ഞാനൊരിക്കലും ഒരു ബോളിവുഡ് ചിത്രം ഒരുക്കില്ല. ദക്ഷിണേന്ത്യന്‍ നായകന്മാരെ അവര്‍ പ്രോത്സാഹിപ്പിക്കില്ല. ലാലിനെപ്പോലെ പ്രഗത്ഭനായ ഒരഭിനേതാവിന്റെ സമയം മെനക്കെടുത്തലാകും അത്.
പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തമാശപ്പടങ്ങള്‍ ഒരുക്കുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയാണ്. മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഏറ്റവും വലിയ കോമഡി ഹിറ്റുകള്‍ പലതും സമ്മാനിച്ചത് ഏറെ വെല്ലുവിളികള്‍ നേരിട്ടാണ്. കോമഡി കാണികള്‍ അംഗീകരിക്കണമെങ്കില്‍ അതിനു പിന്നില്‍ വലിയ ബുദ്ധി വേണം. നിലവാരം കുറഞ്ഞ കോമഡികള്‍ ഏറെക്കാലം നില്‍ക്കില്ല. മോഹന്‍ലാലിന്റെ പഴയ കോമഡിച്ചിത്രങ്ങള്‍ ഇപ്പോഴും രസിപ്പിക്കുന്നത് അതിന്റെ പിന്നിലെ ഈ ശ്രമം കൊണ്ടാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
ഇപ്പോഴും ലാലിന്റെ റേഞ്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കോമഡി സീനുകള്‍ കാണണം. അതിനര്‍ത്ഥം മറ്റു വേഷങ്ങള്‍ മോശമെന്നല്ല. ഗീതാഞ്ജലിയിലും ലാല്‍ തന്റെ സ്വതസിദ്ധമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒരു ഹൊറര്‍ ചിത്രം. കുറ്റാന്വേഷണ കഥ. പക്ഷേ കുരുക്കഴിക്കാന്‍ വരുന്ന ഡോ. സണ്ണി എന്ന മോഹന്‍ലാല്‍ കഥാപാത്രം പതിവുപോലെ പിരി ലൂസും- പ്രിയദര്‍ശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha