ദിലീപ് മെഗാസ്റ്റാര്‍ പദവിയിലേക്ക്
നാടോടി മന്നന്‍ വന്‍ഹിറ്റായതോടെ ദിലീപ് മെഗാസ്റ്റാര്‍ പദവിയിലേക്ക്. ശൃംഗാരവേലനും കമ്മത്തും വലിയ ഹിറ്റായിരുന്നു. ചാനലുകളിലും ദിലീപിനാണ് മാര്‍ക്കറ്റ്. കുട്ടികളെല്ലാം ദിലീപ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നതിനാല്‍ യാതൊരു മാനദ്ണ്ഡവും നോക്കാതെയാണ് ചാനലുകള്‍ റൈറ്റ് വാങ്ങുന്നത്. നിര്‍മ്മാതാക്കള്‍ എത്ര തുക മുടക്കിയും ദിലീപിന്റെ ഡേറ്റ് വാങ്ങാന്‍ മല്‍സരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചതിന് രണ്ടരകോടി രൂപയാണ് ദിലീപിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് രണ്ട് കോടിയും മമ്മൂട്ടിക്ക് ഒന്നേമുക്കാല്‍ കോടിയുമായി പ്രതിഫലം. മായാമോഹിനിക്ക് മൂന്നര കോടിയാണ് പ്രതിഫലം ലഭിച്ചത്. ചിത്രത്തിന്റെ എറണാകുളത്തെ വിതരണാവകാശമാണ് പ്രതിഫലമായി ദിലീപ് വാങ്ങിയത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന ലാല്‍ ജോസിന്റെ ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തിന് അഞ്ച് കോടി അറുപത് ലക്ഷമാണ് സാറ്റലൈറ്റ് ലഭിച്ചത്.
ഏഴ് സുന്ദരരാത്രികളുടെ രണ്ട് പാട്ടുകള്‍ കൂടി ഇനി ചിത്രീകരിക്കാനുണ്ട്. ഇതിന് ശേഷം ദിലീപ് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ചിത്രത്തിലാകും അഭിനയിക്കുന്നത്. തുടര്‍ന്ന് ഷാഫിയുടെ ചിത്രവും ജോഷി ചിത്രമായ സദ്ദാം ശിവനിലുമാണ് ദിലീപ് അഭിനയിക്കുന്നത്.
തിരിച്ചുവരവിന് ഒരുങ്ങുന്ന സംവിധായകന്‍ കെ.കെ. ഹരിദാസിന്റെ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കെ.കെ.ഹരിദാസ് സംവിധാനം ചെയ്ത കല്യാണപ്പിറ്റേന്ന് എന്ന ചിത്രത്തില്‍ ദിലീപും മുകേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഹരിദാസ് സംവിധാനം ചെയ്ത 'കൊക്കരക്കോ', 'കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം' എന്നീ ചിത്രങ്ങളിലും ദിലീപായിരുന്നു നായകന്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha