ആഷിക് അബുവിന് പിന്നാലെ സമീര്‍ താഹിറും വിവാഹിതനായി
സംവിധായകന്‍ സമീര്‍ താഹിര്‍ വിവാഹിതനായി. അധ്യാപികയായ നീതുവാണ് വധു. ആഷിഖ് അബുവിന്റേയും റിമാ കല്ലിങ്കലിന്റേയും പോലെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതനായത്. മേയ് അഞ്ചിന് വിവാഹ അപേക്ഷ നല്‍കിയെങ്കിലും ഷൂട്ടിങ് തിരക്കുമൂലം അന്ന് ചടങ്ങു നടത്താനായില്ല.
അമല്‍ നീരദ് ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ക്യാമറമാനായിട്ടാണ് സമീര്‍ സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ചാപ്പകുരിശ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഏറ്റവും ഒടുവില്‍ സമീര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി. ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം ക്യാമറ ചലിപ്പിച്ചത് സമീറായിരുന്നു.
നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് സമീറും നീതുവും വിവാഹിതരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha