മഞ്ജു വാര്യര്‍ക്ക് രാശിയില്ലെന്ന് ജ്യോല്‍സ്യന്‍മാര്‍
മഞ്ജു വാര്യരുടെ രണ്ടാംവരവ് രാശിയില്ലെന്ന് സിനിമാ ജ്യോല്‍സ്യന്‍മാര്‍. രണ്ടാം വരവില്‍ ആദ്യം അഭിനയിച്ച പരസ്യചിത്രം വലിയ പരാജയമായിരുന്നു. പിന്നീട് ഐശ്വര്യാറായിയുമൊത്ത് അഭിനയിച്ച പരസ്യചിത്രവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം ചില കാരണങ്ങളാല്‍ താമസിക്കുന്നു. ഇതൊക്കെ മഞ്ജുവിന്റെ മോശം സമയം കൊണ്ടാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരസ്യ രഹസ്യമാണ്.
ഭര്‍ത്താവ് ദിലീപിന് മഞ്ജു അഭിനയിക്കുന്നത് ഇഷ്ടമല്ലെന്നും ദിലീപിന്റെ ഇഷ്ടം നോക്കാതെയാണ് മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. ഈ വാര്‍ത്തകള്‍ തന്നെയായിരിക്കണം മഞ്ജു നല്ല ഭാര്യയും അമ്മയുമായി ജീവിയ്ക്കണമെന്നും സിനിമയിലേയ്ക്ക് തിരിച്ചുവരരുതെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് പിന്നില്‍. അതെന്തായാലും മഞ്ജുവിന്റെ തിരിച്ചുവരവിന് പല തടസ്സങ്ങളും നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബഹുഭൂരിപക്ഷമാളുകളം മഞ്ജുവിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തപ്പോള്‍ ചിലര്‍ മഞ്ജു കുടുംബിനിയായി സന്തോഷത്തോടെ കഴിയണമെന്നും നേരത്തേ ചെയ്ത ചിത്രങ്ങളിലൂടെ മഞ്ജു എന്നും നല്ല നടിയായി ഓര്‍മ്മിക്കപ്പെടുമെന്നുമാണ് അഭിപ്രായപ്പെട്ടത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പേജില്‍ത്തന്നെ പലരും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിരുന്നു.
രണ്ടാം വരവിലെ ആദ്യ ചിത്രം തന്നെ മാറ്റിവെയ്ക്കപ്പെട്ടത് മഞ്ജുവിന്റെ തിരിച്ചുവരവിലെ ഭാഗ്യമില്ലായ്മയെയാണ് കാണിയ്ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതിനൊപ്പം മഞ്ജുവിന് ലഭിയ്ക്കന്ന പുതിയ അവസരങ്ങളെല്ലാം ദിലീപ് സ്വന്തം സ്വാധീനത്താല്‍ ഇല്ലാതാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ മമ്മൂട്ടി തന്റെ ചിത്രങ്ങളിലൊന്നും മഞ്ജുവിനെ നായികയാക്കേണ്ടെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമായിരിക്കും മഞ്ജുവിന്റെ രണ്ടാം വരവിലെ ആദ്യ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha