ശരിയായ ചികിത്സ ലഭിക്കാതെയാണ് ശ്രീവിദ്യ മരിച്ചതെന്ന് ഡോക്ടര്‍; ഗണേഷ് കുമാര്‍ അധ്യക്ഷനായ ട്രസ്റ്റ് പണം നല്‍കിയില്ല
അവസാന നാളുകളില്‍ ചലച്ചിത്ര നടി ശ്രീവിദ്യയ്‌ക്ക് ശരിയായ ചികില്‍സ ലഭിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. ആര്‍.സി.സി മുന്‍ ഡയറക്‌ടറായിരുന്ന ഡോ. എം കൃഷ്‌ണന്‍ നായരുടെ `ഞാനും ആര്‍.സി.സിയും' എന്ന അനുഭവകുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈമാറിയ ട്രസ്റ്റിന്റെ അനാസ്ഥയാണ് ഇതിനുകാരണമെന്നും ഡോക്ടര്‍ പറയുന്നു.
"ശ്രീവിദ്യയ്‌ക്ക് കുറച്ചെങ്കിലും രോഗശമനം നല്‍കാന്‍ ഏത് മരുന്ന് നല്‍കണമെന്നതിനെപ്പറ്റി ചര്‍ച്ച ചെയ്‌തപ്പോഴാണ് പുതിയ മരുന്ന് വിപണിയിലെത്തിയതിനെ കുറിച്ച് അറിഞ്ഞത്. പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നായതിനാല്‍ ഒരു ഇന്‍ജക്ഷന് ഒരു ലക്ഷത്തിലേറെ ചെലവു വരുമായിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രീവിദ്യയെ അറിയിച്ചതോടെ തന്റെ സ്വത്തുകളെല്ലാം ട്രസ്റ്റിന് കൈമാറിയെന്ന് അറിയിച്ചു. ട്രസ്റ്റിനോട് ചികിത്സയ്‌ക്ക് പണം ആവശ്യപ്പെട്ടങ്കിലും ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് ട്രസ്റ്റ് അറിയിക്കുകയായിരുന്നു".-ഡോക്ടര്‍ അനുഭവകുറിപ്പില്‍ പറയുന്നു.
ശ്രീവിദ്യയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മുന്‍മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അധ്യക്ഷനായ ട്രസ്റ്റിനാണ് കൈമാറിയത്. ചെന്നൈയിലെ ഫ്‌ളാറ്റും തിരുവനന്തപുരത്തെ വീടും 80 പവനിലേറെ ആഭരണങ്ങളുമടക്കം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശ്രീവിദ്യ ട്രസ്റ്റിന് കൈമാറിയത്. ഗണേഷിന്റെ നേതൃത്വത്തിലാണ് ഇവ കൈകാര്യം ചെയ്യുന്നത്. മുന്‍പ് ഈ വിഷയത്തില്‍ ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
2003 ലാണ് ശ്രീവിദ്യയ്‌ക്ക് ക്യാന്‍സര്‍ ബാധ കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നുവര്‍ഷം നീണ്ട ചികിത്സകള്‍ക്ക് വിരാമമിട്ട് 2006 ഒക്ടോബര്‍ 19ന് അവര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha