ജോയി മാത്യുവിന് ദിവസം പ്രതിഫലം അന്‍പതിനായിരം
നടനും സംവിധായകനുമായി ജോയി മാത്യു അഭിനയിക്കുന്നതിന് ഒരു ദിവസം അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങുന്നു. ഒരു ചിത്രത്തിന് പത്ത് ദിവസത്തില്‍ കൂടുതല്‍ ഡേറ്റ് കൊടുക്കത്തുമില്ല.
ആമേന്‍, ശൃംഗാരവേലന്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് പ്രതിഫലം കുത്തനെ കൂട്ടിയത്. സുരാജ് ഒരു ദിവസത്തേക്ക് ഒന്നര ലക്ഷം രൂപയാണ് വാങ്ങുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് മാത്രമേ കൂടുതല്‍ ഡേറ്റ് നല്‍കാറുള്ളൂ.
സലിംകുമാര്‍ ഒരു ദിവസം രണ്ട് ലക്ഷം രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ലാല്‍ജോസിനെ പോലുള്ള സംവിധായകര്‍ക്ക് മാത്രമേ കൂടുതല്‍ ഡേറ്റ് നല്‍കാറുള്ളൂ. ലാലുഅലക്‌സ് ഒരു ദിവസം അറുപതിനായിരം രൂപയാണ് വാങ്ങുന്നത്. പക്ഷെ, രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം എട്ട് മണിവരെ അഭിനയിക്കൂ.
എറണാകുളം ജില്ലയ്ക്ക് പുറത്ത് ഷൂട്ടിംഗുള്ള ചിത്രങ്ങളില്‍ ഭൂരിപക്ഷവും പുള്ളി തെരഞ്ഞെടുക്കാറുമില്ല. ഇത് കാരണം പല സംവിധായകരും ഇദ്ദേഹത്തെ ഒഴിവാക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha