സ്‌കൂട്ടറില്‍ നിന്ന് വീണ് നസ്രിയയ്ക്ക് പരിക്ക്
നസ്രിയാ നസീമിന് ഷൂട്ടിംഗിനിടയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ് അപകടം. കാര്യമായി പരിക്കേല്‍ക്കാത്ത താരം ചികിത്സയ്ക്ക് ശേഷം ആസ്പത്രിയില്‍ നിന്നും തിരികെ സെറ്റിലേക്ക് മടങ്ങി.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ വായ് മൂടി പേശവും എന്ന ദ്വിഭാഷാ ചിത്രത്തിന്റെ മൂന്നാറിലെ ഷൂട്ടിംഗിനിടയിലായിരുന്നു നസ്രിയയ്ക്ക് അപകടമുണ്ടായത്.
താരം ഒരു ചെരുവിലൂടെ സ്‌കൂട്ടറില്‍ ഇറങ്ങി വരുന്ന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. പെട്ടെന്ന് തന്നെ യൂണിറ്റ് അംഗങ്ങള്‍ സമീപത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസമായി ഇവടെ പെയ്യുന്ന മഴയും ചെളിയും മൂലം തെന്നിക്കിടന്ന പാതയിലൂടെയായിരുന്നു നസ്രിയാ സ്‌കൂട്ടര്‍ ഓടിച്ചത്.
സലാല മൊബൈല്‍സ് എന്ന ചിത്രത്തിലും ദുല്‍ക്കറിനൊപ്പമാണ് നസ്രിയ അഭിനയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha