ദുല്‍ക്കറിനും പത്ത് ലക്ഷം ലൈക്ക്
ഫേസ്ബുക്കില്‍ ദുല്‍ക്കര്‍ സല്‍മാനും പത്ത് ലക്ഷം ലൈക്ക്. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, യുവനടി നസ്‌റിയ നസീം എന്നിവര്‍ക്കു പിന്നാലെയാണ് ദുല്‍ക്കര്‍ സല്‍മാനും പത്ത് ലക്ഷം ലൈക്ക്. 2012 സെപ്റ്റംബറിലാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ അംഗമായത്. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും നിവിന്‍ പോളിക്കും അഞ്ച് ലക്ഷത്തിലധികം ലൈക്കുണ്ട്.
ദുല്‍ക്കര്‍ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍, ലൊക്കേഷന്‍ ഫോട്ടോകള്‍ എന്നിവ ഫേസ്ബുക്ക് വഴി പങ്കു വയ്ക്കുന്നുണ്ട്. ഫേസ്ബുക്കിനൊപ്പം ട്വിറ്ററിലും സജീവമാണ് ദുല്‍ക്കര്‍. ഒരുപക്ഷേ മലയാളത്തിലെ മറ്റേത് നടനെക്കാളും ട്വിറ്ററില്‍ പോസ്റ്റുകള്‍ ഇടുന്നതും ദുല്‍ക്കറാണ്. ദുല്‍ക്കര്‍ ഷൂട്ടിംഗ് സമയത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാറില്ല.
മമ്മൂട്ടിയും മോഹന്‍ലാലും ഫെയിസ് ബുക്ക് അക്കൗണ്ടുകളില്‍ സജീവമാണെങ്കിലും ഇത് ഓപ്പറേറ്റ് ചെയ്യുന്നത് ഇരുവരുടെയും പി.ആര്‍.ഒമാരാണ്. റണ്‍ബേബി റണ്ണിന്റെ ലൊക്കേഷനില്‍ വച്ചാണ് ലാല്‍ ഫെയിസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് അതിനു മുമ്പ് അക്കൗണ്ട് തുടങ്ങിയ മമ്മൂട്ടിയെ കടത്തിവെട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha