മോഹന്‍ലാലിനും മമ്മൂട്ടിക്കും ആരാധകര്‍ കുറയുന്നു
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഫാന്‍സുകാര്‍ കുറയുന്നു. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളുടെ റിലീസ് ദിവസങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. സാധാരണ മമ്മൂട്ടിയുടെയും മോഹന്ലിലിന്റെയും ചിത്രങ്ങള്‍ ഇറങ്ങുന്ന ദിവസം ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ആ സ്ഥിതി ഇന്നില്ല. ഒരു തിയറ്ററില്‍ തന്നെ ഹൗസ് ഫുള്‍ ആകുന്നില്ല.
അതേസമയം ദുല്‍ക്കര്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങള്‍ക്ക് നല്ല തിരക്കുണ്ട്. വിജയ്, സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ക്ക് ഇതിലും തിരക്കുണ്ട്. തങ്ങളുടെ ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഇവരൊക്കെ കേരളത്തിലെത്തുന്നുമുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉള്ളത്ര ആരാധകര്‍ മറ്റ് മലയാള നടന്മാര്ക്ക് ഇല്ല. സാറ്റലൈറ്റ് അവകാശത്തിന്റെ പിന്‍ബലത്തിലാണ് ഇവര്‍ നിലനില്‍ക്കുന്നത്. അതേസമയം നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇരുവര്‍ക്കും തിളങ്ങാനാകും.
ലാല്‍ജോസ്, ജോഷി, വിനീത് ശ്രീനിവാസന്, വൈശാഖ്, സിബി-ഉദയന്‍ തുടങ്ങിയ സംവിധായകരുടെ ചിത്രത്തിന് പ്രേക്ഷകരുണ്ട്. കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ നല്ലതാണെങ്കില്‍ മാത്രമേ ആളുകള്‍ കയറൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha