മൂന്നു സുന്ദരികള്‍ ഒന്നിക്കുമ്പോള്‍ ... മഞ്‌ജു, ഗീതു, സംയുക്ത
മലയാളത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന 3 സുന്ദരികള്‍ ഒന്നിക്കുന്നു. മഞ്‌ജുവാര്യര്‍ , സംയുക്താ വര്‍മ്മ, ഗീതു മോഹന്‍ദാസ്. മൂന്നു പേരും നായികാ നിരയില്‍ നിറഞ്ഞു നില്‍ക്കുകയും വിവാഹത്തോടെ സിനിമാഭിനയം എന്നെന്നേക്കുമായി ഉപേക്ഷിച്ചവരുമാണ്. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞതോടെ മൂന്നുപേരും സിനിമയിലെത്താന്‍ തയ്യാറെടുക്കുകയാണ്.
ആദ്യം നമുക്ക് മൂന്ന് പേരുടേയും വരവും പോക്കും മനസിലാക്കാം
മഞ്‌ജുവാര്യര്‍
മലയാളികളുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ നടിയാണ് മഞ്‌ജു വാര്യര്‍ . വയസ് 35. ജനനം 01-11-1978. 1995ല്‍ സാക്ഷ്യം എന്ന ചിത്രത്തോടെ സിനിമയില്‍ എത്തി. എന്നാല്‍ ദിലീപിനോടൊപ്പം നായികയായി അഭിനയിച്ച സല്ലാപമാണ് മഞ്‌ജുവിന്റെ റേഞ്ച് മാറ്റി മറിച്ചത്. സല്ലാപം ദിലീപിനും നേട്ടമായിരുന്നു. അങ്ങനെ ആദ്യത്തെ നായകന്‍ ജീവിതത്തിലും ആദ്യ നായകനായി. ആ നായകനായ ദിലീപ് ജീവിതത്തില്‍ വില്ലനായതോ ആ ബന്ധം രഹസ്യമായി വേര്‍പെടുത്തിയത് വിധിയുടെ വിളയാട്ടം മാത്രം.
ഈ പുഴയും കടന്ന്, കളിയാട്ടം, പ്രണയ വര്‍ണങ്ങള്‍ , ദയ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി പത്രം വരെ 20 ചിത്രങ്ങള്‍ . തൊട്ടതെല്ലാം ഒരു മഞ്‌ജു ടച്ച് ഉണ്ടാക്കി. കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയ്‌ക്ക് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും മഞ്‌ജുവിന് ലഭിച്ചു. 1998 ഒക്‌ടോബര്‍ 20ന് ദിലീപുമായുള്ള കല്യാണത്തോടെ എല്ലാ നടിമാരെപ്പോലെയും മഞ്‌ജു സിനിമാഭിനയം അവസാനിപ്പിച്ചു.
സംയുക്ത വര്‍മ്മ
സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ ശാലീന സുന്ദരിയാണ് സംയുക്ത വര്‍മ്മ. ഇപ്പോള്‍ 34 വയസ്. ജനനം 26-11-1979. ചന്ദ്രനുദിക്കുന്ന ദിക്കില്‍ , മഴ, തെങ്കാശിപ്പട്ടണം തുടങ്ങി കുബേരന്‍ വരെ 17 സിനിമകള്‍ . രണ്ട് തവണ സംസ്ഥാന അവാര്‍ഡ് സംയുക്തയ്‌ക്ക് ലഭിച്ചു.
സംയ്‌ക്തയും ബിജു മേനോനും അടുക്കുകയും അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്‌തു. 2002 നവംബര്‍ 21 നായിരുന്നു വിവാഹം. കത്തി നില്‍ക്കുന്ന സമയത്ത് അങ്ങനെ സംയുക്തയും സ്വസ്‌തം ഗൃഹഭരണം.
ഗീതു മോഹന്‍ദാസ്
ഒന്നുമുതല്‍ പൂജ്യംവരെ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം ബാലതാരമായി അഭിനയിച്ച് ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ ലാലിന്റെ നായികയുടെ (സംയുക്ത വര്‍മ്മ) അനുജത്തിയായി ഗീതു എത്തിയത് കൗതുകമായി. ഇപ്പോള്‍ വയസ് 32. ജനനം 1981 ഫെബ്രുവരി 14. അകലെ, പകല്‍പൂരം, രാപ്പകല്‍ തുടങ്ങി മുപ്പതോളം സിനിമകളില്‍ അഭിനയിച്ചു. അകലെ എന്ന ചിത്രത്തിനും ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിനും ഗീതുവിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അവസാന ചിത്രം നമ്മള്‍ തമ്മില്‍ . 2009 നവംബര്‍ 14 ന് പ്രശസ്‌ത ക്യാമറമാന്‍ രാജീവ് രവിയുമായി വിവാഹം. അതോടെ ഗീതുവും വീട്ടമ്മ.
ഈ മൂന്നുപേര്‍ക്കും ഒരുപോലെയുള്ള പല സവിശേഷതകളും ഉണ്ട്. എല്ലാവരും ഒരേ കാലഘട്ടത്തില്‍ സിനിമയില്‍ നായികയായി മത്സരിച്ചഭിനയിച്ച കാലം. ഫീല്‍ഡില്‍ ഉള്ള സമയത്ത് പരസ്‌പരം അല്‍പം കുശുമ്പൊക്കെ തോന്നിയത് സ്വാഭാവികം.
മൂന്നുപേരും ഏതാണ്ട് സമ പ്രായക്കാര്‍ , അമ്മമാര്‍ , ഒരേ വിഷമം പേറുന്നവര്‍ . സിനിമാ തിരക്കില്‍ വീടെന്ന ഏകാന്തതയിലേക്ക് തളയ്‌ക്കപ്പെട്ടവര്‍ . ഇവരുടെ ഭര്‍ത്താക്കന്മാരാകട്ടെ സിനിമയില്‍ നായികമാരോടൊപ്പം കത്തിക്കയറുന്നു. നല്ലസമയത്ത് എല്ലാം ഉപേക്ഷിച്ചതിന്റെ വിഷമം വേറെ. വിവാഹ ശേഷമാണ് ഈ തുല്യ ദു:ഖിതര്‍ കൂടുതല്‍ അടുത്ത് ആത്മാര്‍ത്ഥ സുഹൃത്തുക്കളായത്. അവര്‍ രഹസ്യങ്ങള്‍ പങ്കുവച്ചു. സിനിമാ നടിമാരുടെ ഗോസിപ്പുകള്‍ പങ്കുവച്ചു.
ഇവര്‍ കൂടിയാലോചിച്ച് മൂന്നുപേരും ഭര്‍ത്താക്കന്മാരായ സിനിമാ വമ്പന്‍മാരോട് പഴയ സിനിമാമോഹം എടുത്തിട്ടു.
ഇതില്‍ ആദ്യം വിജയിച്ചത് ഗീതു മോഹന്‍ദാസാണ്.
ക്യാമറമാനായ ഭര്‍ത്താവ് സമ്മതം മൂളിയപ്പോള്‍ ഗീതു നേരത്തെ സിനിമയിലെത്തി. പക്ഷെ നായികയായല്ല. സംവിധായികയായി. സംവിധാനം ചെയ്‌ത ഹിന്ദി ചിത്രത്തിന് അവാര്‍ഡും ലഭിച്ചു.
അടുത്തത് മഞ്‌ജു വാര്യറുടെ ഊഴം. ദിലീപേട്ടനനോട് പലവട്ടം പല രീതിയില്‍ മഞ്‌ജു കെഞ്ചി. എന്തിന് സിനിമ പോയിട്ട് നാലാളുടെ വെട്ടത്തു വരുന്ന നൃത്തത്തിനു പോലും സമ്മതിച്ചില്ല. തനിക്ക് നൂറുനായികമാരുള്ളപ്പോള്‍ മഞ്‌ജു വീട്ടിലെ നായികയായാല്‍ മതിയെന്ന മട്ട്. അങ്ങനെ സിനിമയിലൂടെ ഒന്നിച്ച അവര്‍ സിനിമയിലൂടെ തന്നെ വഴി പിരിഞ്ഞു.
മഞ്‌ജുവിന് പിറകേയാണ് ഇപ്പോള്‍ മാധ്യമങ്ങളും സംവിധായകരും.
മഞ്‌ജുവാര്യറുടെ ശക്തമായ തീരുമാനത്തിന് പുറകില്‍ സംയുക്തയും ഗീതുവും ഉണ്ടായിരുന്നു.
അടുത്ത ഊഴം സംയുക്താ വര്‍മ്മയുടേതായി. ഭര്‍ത്താവായ ബിജു മേനോനും ദിലീപിന്റെ വഴിയായിരുന്നു. എങ്കിലും സംയുക്തയുടെ തീരുമാനം ശക്തമാകുമെന്ന് കണ്ടപ്പോള്‍ , മഞ്‌ജുവിന്റെ വഴി കണ്ട് ബിജുമേനോനും സമ്മതം.
ഇങ്ങനെ ഏതാണ്ട് ഒരേ കാലത്ത് പോയി ഒരേ കാലത്ത് തിരിച്ചു വന്ന ഈ സുന്ദരി നായികമാര്‍ ഇപ്പോള്‍ ഒന്നിക്കാന്‍ പോകുകയാണ്. അതു കൊണ്ടുതന്നെ ഇവരുടെ ഒന്നിച്ചുള്ള വരവ് ഒരു വരവായിരിക്കും. ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗീതു മോഹന്‍ദാസാണ്. നായികയായി മഞ്‌ജുവാര്യരും സംയുക്തയും എത്തുന്നു. സ്‌ത്രീ ശാക്തീകരണത്തിന്റെ കഥയാണ് സിനിമ. കണ്ണകിയെപ്പോലെ ശക്തമായ കഥാപാത്രമാണ് മഞ്‌ജുവിനുള്ളത്. അടുത്ത വിഷുവിന് ചിത്രം റിലീസാകും.
എന്തായാലും അമ്മമാരായ നടിമാരാണെങ്കിലും അല്‍പം പക്വത നേടിയെങ്കിലും ഇവര്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ വച്ചെന്നാണ് ജനം പറയുന്നത്. അത്‌കൊണ്ട് അവരും ത്രില്ലിലാണ്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha