ഹിന്ദി താരങ്ങള്‍ക്ക് വിശപ്പ് പോലെയാണ് സെക്‌സ്, എന്റെ ഹൃദയത്തില്‍ സല്‍മാനും അമീറും മാത്രം, ജാതക വശാല്‍ വിവാഹ സമയം അടുക്കുന്നു
ജാതകവശാല്‍ തന്റെ വിവാഹസമയം അടുക്കുകയാണെന്ന് അസിന്‍ . ഹിന്ദി താരങ്ങളെല്ലാം വിവാഹം കഴിക്കാതെ ഭാര്യ ഭര്‍ത്താക്കന്മാരായി കഴിയുന്നു. അവര്‍ക്ക് വിശപ്പ് പോലെയാണ് സെക്‌സ്. അവര്‍ കമിതാക്കളോടൊപ്പം വിദേശത്ത് കറങ്ങുന്നു. എന്നാല്‍ താന്‍ തന്റെ മാതാപിതാക്കളോടോ കൂട്ടുകാരികളോടോ ആണ് വിദേശത്ത് പോകുന്നത്. സല്‍മാന്‍ ഖാനും അമീര്‍ഖാനും താന്‍ ഹൃദയം കൊണ്ട് ഏറ്റവും അടുത്തവരാണെന്നും അസിന്‍ പറയുന്നു. സിനിമാ മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അസിന്‍ മനസ് തുറന്നത്.
അഭിമുഖത്തിലെ പ്രസക്തഭാഗം
നിങ്ങള്‍ വിവാഹിതയായെന്ന് കുറേ മാസങ്ങള്‍ക്കു മുമ്പേ പറഞ്ഞിരുന്നല്ലോ ?
ഞാന്‍ അമേരിക്കയില്‍ അവധി ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആദ്യമായി ഞാനും ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുകയുണ്ടായി. അതായത് എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഉടനെ വിവാഹം നടക്കുമെന്നും വരന്‍ അമേരിക്കയിലാണെന്നും ഒക്കെ ബോളിവുഡില്‍ വാര്‍ത്തകള്‍ പരന്നു. ഒരു സത്യം പറയട്ടെ. ഹിന്ദി സിനിമാലോകത്തിന്റെ സംസ്‌കാരം വളരെ വിഭിന്നമായ ഒന്നാണ്. ഇവിടെ 90 ശതമാനം നടീനടന്മാരും ഡേറ്റിംഗില്‍ ഏര്‍പ്പെടുന്നവരാണ്. അവധി ആഘോഷിക്കാന്‍ പറ്റിയ ഒരു ഇണയുമായി ഇവര്‍ വിദേശങ്ങളിലേക്ക് പുറപ്പെടുന്നു. ഇവര്‍ ആസ്‌ട്രേലിയയിലോ, ക്യാനഡയിലോ എത്തിക്കഴിഞ്ഞാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നു വരും. ഇഷ്ടപ്പെട്ട ഒരു ഹോട്ടലില്‍ തങ്ങും. പക്ഷേ ഞാന്‍ വിദേശത്ത് പോകുമ്പോള്‍ ഒന്നുകില്‍ എന്റെ മാതാപിതാക്കള്‍ ഒപ്പമുണ്ടാകും. അതുമല്ലെങ്കില്‍ എന്റെ കൂട്ടുകാരികള്‍ .
എങ്കിലും നിങ്ങള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ വളരെ വൈകിപ്പോയി?
ശരിയാണ്. എന്തായാലും ഞാനുടന്‍ വിവാഹിതയാകും. ജാതകം അനുസരിച്ച് എന്റെ വിവാഹ ദിനങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. അതേസമയം വിവാഹത്തിനായി ഒരിക്കലും ധൃതികാണിക്കാനും പാടില്ല. നോക്കുക. ഹിന്ദി താരങ്ങള്‍ 80 ശതമാനം പേരും വിവാഹത്തോട് വിമുഖത പ്രകടിപ്പിച്ചു കാണുന്നവരാണ്. അവര്‍ വിവാഹിതരാകാതെ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിയുന്നവരാണ്. അവര്‍ക്ക് വിശപ്പുപോലെയാണ് സെക്‌സും. എന്റെ വീട്ടുകാര്‍ ഞാനൊരു വിവാഹം കഴിച്ചു കാണാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു അനുയോജ്യനായ വരനെ ഞാന്‍ തേടുന്നുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണ് ?
ശരീരത്തിന്റെ തൂക്കം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 45 കിലോ തൂക്കമാണുള്ളത്. ധാരാളം സിനിമകളില്‍ അഭിനയിച്ചു. എല്ലാം നല്ല പടങ്ങള്‍. എനിക്കിപ്പോള്‍ ഒരു ഇടവേള ആവശ്യമാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയം തുടങ്ങിയതാണ്. കുടുംബം, അഭിനയം ഇതല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല. ഉറ്റസുഹൃത്തുക്കളായ കൂട്ടുകാരികളുടെ വിവാഹത്തിന് പങ്കെടുക്കാന്‍പോലും സമയം കിട്ടാറില്ല.
ഹിന്ദിയില്‍ നിങ്ങളുടെ ഉറ്റസുഹൃത്തുക്കള്‍ ആരൊക്കെ ?
സോനം കപൂര്‍ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്. പക്ഷേ ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ഇന്നുവരെ അഭിനയിച്ചിട്ടില്ല. അതുപോലെ ജാക്വിലിന്‍ ഫെര്‍ണാണ്ടസും എന്റെ ഉറ്റതോഴിയാണ്. ഞങ്ങള്‍ മിക്ക ദിവസങ്ങളിലും ഫോണിലൂടെ സംസാരിക്കാറുണ്ട്. എങ്കില്‍കൂടി അവര്‍ ഇരുവരും എന്റെ സുഹൃത്തുക്കള്‍ എന്ന് പറയാനാവില്ല. കാരണം ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എന്റെ ഹൃദയത്തില്‍ സല്‍മാന്‍ ഖാനും അമീര്‍ഖാനുമാണ്. ഇന്നും എപ്പോഴും!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha