ആ നീണ്ട ദാമ്പത്യത്തിനും തിരശീല; വിവാഹമോചനം ഋത്വിക് സ്ഥിരീകരിച്ചു
കുറച്ചു ദിവസമായി ബോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തയായിരുന്നു ഋത്വിക് റോഷന്‍-സൂസന്ന ദമ്പതികള്‍ വേര്‍പിരിയുന്നു എന്നത്. എന്നാല്‍ ബോളിവുഡ് പാപ്പരാസില്‍ തൊടുത്തുവിട്ട ഒരു നുണക്കഥയാണ് അത് എന്ന് വിചാരിച്ച് ആശ്വസിച്ചവര്‍ക്ക് മുന്നില്‍ ഋത്വിക് തന്നെ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നു.'17 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കാന്‍ സൂസന്നയും ഞാനും തീരുമാനിച്ചു. കുടുംബത്തിന് ഒന്നാകെ ഇത് പരീക്ഷണഘട്ടമാണ്' ഋത്വിക് കുറിപ്പില്‍ പറയുന്നു. ഞങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ മാധ്യമങ്ങളും ജനങ്ങളും സഹകരിക്കണമെന്ന അപേക്ഷയും ഋത്വിക് മുന്നില്‍വെക്കുന്നു.
കുടുംബം എന്ന വ്യവസ്ഥിതിയോട് എപ്പോഴും ബഹുമാനമാണ് ഉള്ളതെന്നും ആരാധകര്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹൃത്വിക് പറയുന്നു. തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് ഋതിക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ പതിമൂന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഋത്വിക് വേര്‍പിരിയല്‍ വാര്‍ത്തയുമായി രംഗത്തെത്തിയത്. 2000 ഡിസംബര്‍ 20നായിരുന്നു ഋത്വിക് ബോളിവുഡ് താരമായിരുന്ന സഞ്‌ജയ് ഖാന്റെ മകള്‍ സൂസന്നയെ വിവാഹം ചെയ്‌തത്. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ബന്ധം വേര്‍പ്പെടുത്താന്‍ സൂസനാണ് തീരുമാനമെടുത്തതെന്നും ഋത്വിക് വ്യക്തമാക്കി. ഋതിക് റോഷന്‍-സൂസന്ന ദമ്പതികള്‍ക്ക് ഹ്രഹാന്‍, ഹൃധാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha