ജഗതി ശ്രീകുമാറിന് വീണ്ടും അപകടം
വീല്‍ച്ചെയറില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് ജഗതി ശ്രീകുമാറിന് പരിക്ക്. 2012 മാര്‍ച്ച് 10 ന് മലപ്പുറത്തെ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് വീണ്ടുമൊരു അപകടം. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ ഭാര്യാസഹോദരന്റെ വീട്ടില്‍ വച്ചാണ് പുതിയ അപകടം.
https://www.facebook.com/Malayalivartha