മഞ്‌ജു വാര്യര്‍ ഓടിയോടി അങ്ങനെ സിനിമയിലെത്തി
14 വര്‍ഷത്തെ നീണ്ട ഇടവളേയ്‌ക്ക് ശേഷം മഞ്‌ജുവാര്യര്‍ ആദ്യമായി മൂവി ക്യാമറയ്‌ക്ക് മുന്നിലെത്തി. മഞ്‌ജു ഉടന്‍ സിനിമയില്‍ അഭിനയിക്കുമെന്ന് പലപ്പോഴായി വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും പല കരണങ്ങളാല്‍ നടന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന രാജ്യാന്തര മാരത്തോണില്‍ മഞ്‌ജുവും ഓടി സിനിമയിലെത്തി. മാരത്തോണിലെ സെലിബ്രിറ്റി അതിഥിയാണെന്നാണ് പലരും കരുതിയത്. എന്നാല്‍ പിന്നീടാണ് മഞ്‌ജു സിനിമയ്‌ക്ക് വേണ്ടിയാണ് ഓടുന്നതെന്ന് പലര്‍ക്കും മനസിലായത്. അതോടെ ആരാധകര്‍ക്ക് ആവേശവുമായി.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് ഈ ഓട്ടത്തില്‍ നിന്നായിരുന്നു.
റവന്യു വകുപ്പിലെ ഉദ്യോഗസ്‌ഥയായ നിരുപമ രാജീവ് എന്ന കഥാപാത്രത്തെയാണ് മഞ്‌ജു അവതരിപ്പിക്കുന്നത്. നിരുപമ മരത്തോണില്‍ പങ്കെടുത്ത് ഓടുന്നതാണ് ചിത്രീകരിച്ചത്.
മഹാരാജാസ് കോളേജ്, ഹൈവേ, തോപ്പും പടി പാലം തുടങ്ങി പല ഭാഗങ്ങളില്‍ നിന്നായി റോഷനും കൂട്ടരും ഓട്ടത്തിന്റെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ഹെലി ക്യാം ഉള്‍പ്പടെ പത്തോളം ക്യാമറകള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ മഞ്‌ജുവാര്യരുടെ നായകനായി എത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha