നയന്‍താര ഗര്‍ഭിണിയല്ല
നയന്‍താര ഗര്‍ഭിണിയല്ല. കഹാനിയുടെ തമിഴ്പതിപ്പിലെ നയന്‍സിന്റെ കഥാപാത്രം ഗര്‍ഭിണിയല്ല. പക്ഷെ, ഹിന്ദിയില്‍ വിദ്യാബാലന്‍ അവതരിപ്പിച്ച കഥാപാത്രം ഗര്‍ഭിണിയായിരുന്നു. സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രത്തിന് മലയാളിയായ സുരേഷ് നായരാണ് തിരക്കഥ എഴുതിയത്.
ഗര്‍ഭിണിയായ നായിക കാണാതായ ഭര്‍ത്താവിനെ തേടി ലണ്ടനില്‍ നിന്ന് കൊല്‍ക്കൊത്തയിലെത്തുന്നതാണ് കഹാനിയുടെ കഥ. ഈ സിനിമയുടേ തമിഴ്, തെലുങ്ക് റീമേക്കുകളിലാണ് നയന്‍താരയാണ് നായികയാകുന്നത്.
ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് അനാമിക' എന്നാണ്. ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന അനാമികയുടെ കഥയില്‍ 'കഹാനി'യില്‍ നിന്ന് കുറേ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
വിജയ് സി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന അനാമികയുടെ സംഗീതം കീരവാണി.
എന്തായാലും നയന്‍താരയെ ഗര്‍ഭിണി വേഷത്തില്‍ കാണാന്‍ ത്രാണിയില്ലാത്ത ആരാധകര്‍ക്ക് പുതിയ വാര്‍ത്ത ആവേശം പകരുന്നതാണ്.
തമിഴ് സിനിമകളില്‍ അഭിനയിക്കാതെ നില്‍ക്കുന്ന നയന്‍സ് ചിത്രത്തിന്റെ കഥ ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അഭിനയിക്കാന്‍ സമ്മതിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha