സൂസന് ഋതിക്കിനെ കൈവെടിഞ്ഞത് അര്ജുന് രാംപാലിന് വേണ്ടി
ഋതിക്ക് റോഷന്റെ ഭാര്യയായിരുന്ന സൂസന് വിവാഹബന്ധം വേര്‍പെടുത്തിയത് നടനും മോഡലുമായ അര്ജുന് രാംപാലുമായുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ബാല്യകാല സുഹൃത്തായിരുന്ന ഋതിക്കുമായുള്ള 17 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച സൂസന് പിതാവും നടനുമായ സഞ്ജയ് ഖാനൊപ്പമാണ് താമസിക്കുന്നത്.
മാസങ്ങളായി സൂസന് പിതാവിന്റെ കൂടെയായിരുന്ന താമസം. ഒടുവില്‍ സൂസന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡിസംബര്‍ 13ന് ഇരുവരും പിരിയാന്‍ തീരുമാനിച്ചു. 2010ല്‍ മെക്സിക്കന്‍ നടി ബാര്‍ബറ മോറിയുമായി ഋതിക്ക് പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സൂസന് രാംപാലുമായി അടുത്തതെന്നറിയുന്നു. തന്നെക്കാള്‍ രണ്ട് വയസ് മൂത്ത മെഹര്‍ ജിസ എന്ന മോഡലിനെ രാംപാല്‍ 1998ല്‍ വിവാഹം കഴിച്ചു. ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല.
ഋതിക്കിനും സൂസനും ഋഹാന്, ഋദാന് എന്നീ രണ്ട് മക്കളുണ്ട്. ജീവിതത്തിലെ ദുര്‍ഘടമായ ഘട്ടത്തിലൂടെ ഋതിക്ക് ഇപ്പോള്‍ കടന്ന് പോകുന്നത്. ക്രീഷ് 3യുടെ ഷൂട്ടിംഗിനിടെ അപകടത്തില്‍പ്പെട്ട ഋതിക്കിന്റെ തലച്ചോറിന് പരിക്ക് പറ്റിയിരുന്നു. അതിന്റെ ശസ്ത്രക്രീയ അടുത്തിടെയാണ് കഴിഞ്ഞത്. ചിത്രം പ്രതിക്ഷിച്ച വിജയം കണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha