സല്‍മാന്‍ ഖാന്റെ ആരാധികമാര്‍ ഇത് എങ്ങനെ സഹിക്കും!
ആദ്യ കാമുകി വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയുമായി. എന്നാല്‍ ഇപ്പോഴും സല്‍മാന്‍ ബാച്ചിലര്‍ ആയി തുടരുകയാണ്. സല്‍മാന്റെ വിവാഹവും ഗണപതിക്കല്ല്യാണം പോലെ ഇങ്ങനെ നീണ്ടുപോകുന്നതില്‍ ആരധകര്‍ക്കും നിരാശയുണ്ട്.
എന്നാല്‍ തനിക്ക് കാമുകിയും വേണ്ട ഭാര്യയും വേണ്ട എന്ന നിലപാടിലാണ് സല്‍മാന്‍ . വയസ്സ് 48 ആയി. ഇനിയെങ്കിലും ഒരു വിവാഹം കഴിച്ചൂടെ എന്ന ചോദ്യം അഭിമുഖീകരിക്കുകയായിരുന്നു മസില്‍ ഖാന്‍ . ഒറ്റയ്‌ക്കുള്ള ജീവിതത്തില്‍ താന്‍ സംതൃപ്‌തനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
“കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ ഒറ്റയ്‌ക്കാണ് താമസം. ഞാന്‍ അനുഭവിക്കുന്ന സുഖം നിങ്ങള്‍ക്ക് മനസ്സിലാവില്ല. ഇഷ്‌ടമുള്ളത് ചെയ്യാം. ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. ആരോടും കള്ളം പറയേണ്ടിവന്നു എന്ന കുറ്റബോധവും വേണ്ട,” സല്‍മാന്‍ വ്യക്തമാക്കി.
എന്നാല്‍ അതേ സമയം താന്‍ സ്‌ത്രീകളെ ബഹുമാനിക്കുന്നയാളാണ്. ഇനിയും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സല്‍മാന്‍രെ ആരാധികമാര്‍ ഇത് എങ്ങനെ സഹിക്കും!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha