പേളിമാണിയുടെ ലക്ഷ്യം സിനിമയല്ല
ആങ്കറായി, അഭിനേത്രിയായി, ഗായികയായി പേളിമാണി എന്ന യുവതാരം തിളങ്ങുകയാണ്. എന്നാല്‍ താരത്തിന്റെ ലക്ഷ്യം ഇതൊന്നുമല്ല. പേളിയുടെ ഡാഡി ഒരു മോട്ടിവേഷന്‍ സ്‌പെന്‍ഡറാണ്. ഡാഡിയെ പോലെ ലോകമെമ്പാടും ഓടിനടന്ന് ക്ലാസെടുക്കണം, അതാണ് മോള്‍ടെ ലക്ഷ്യം. അടുത്തിടെ താരം ഒരു തെലുങ്ക് സിനിമയില്‍ പാടി. ലാസ്റ്റ് സപ്പര്‍ എന്ന സിനിമയില്‍ ഒരു അറബിക് ഗാനവും പാടി. പിന്നെ അഭിനയം, കഥ നോക്കി, ബാനര്‍ നോക്കി സിനിമ തെരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ലെന്ന് പേളി വ്യക്തമാക്കി. ഒരു കഥ കേള്‍ക്കുമ്പോള്‍ നല്ലതാണെന്ന് തോന്നിയാല്‍ ചെയ്യും. ഒരു നിമിഷത്തെ തീരുമാനമായിരിക്കും അത്.
ആളുകളുമായി അടുക്കാന്‍ കഴിയുന്നത് അവതാരകയുടെ വേഷമാണ്. കൊച്ചു കുട്ടികള്‍ പോലും തിരിച്ചറിഞ്ഞ് വന്ന് സന്തോഷം പ്രകടിപ്പിക്കാറുണ്ട്. അതൊരു നല്ല അനുഭവം തന്നെയാണ്. ആങ്കറിങ്ങില്‍ ഉരുളക്ക് ഉപ്പേരി പോലെ സംസാരിക്കേണ്ടി വരും. അതൊരു ത്രില്ലാണ്. പക്ഷെ, മൂന്നും നാലും എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിയുമ്പോള്‍ തളരും. സിനിമ അങ്ങനെയല്ല. ഒരു ഷോട്ട് കഴിയുമ്പോള്‍ റിലാക്‌സ് ചെയ്യാനുള്ള അവസരമുണ്ടാകും. ഇതുവരെ കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും പേളിയെ പ്രിയപ്പെട്ടവളാക്കിയത് മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സാണ്.
നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത തെലുങ്ക് സിനിമയില്‍ നായികയായി അഭിനയിച്ചു. ചിത്രം കഴിഞ്ഞയാഴ്ചയാണ് റിലീസായത്. ബൈക്ക് റൈഡിങ്ങില്‍ വലിയ കമ്പമുള്ളയാളാണ് പേളി. അങ്ങനെയാണ് സിനിമയിലെത്തിയത്. ആദ്യ ചിത്രം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ഈ സിനിമ ചെയ്യുന്ന സമയത്താണ് ലാസ്റ്റ് സപ്പറില്‍ ഉണ്ണിമുകുന്ദന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത്. ചിത്രം പരാജയമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഡബിള്‍ ബാരല്‍, ലോഹം അങ്ങനെ കുറേ ചിത്രങ്ങള്‍. ഇപ്പം പ്രേതവും.
https://www.facebook.com/Malayalivartha