ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് കാരണം ചിരഞ്ജീവിയുടെ മകളുമായുള്ള വിവാഹം മുടങ്ങിയത്

യുവ തെലുങ്ക് താരം ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ചിരഞ്ജീവിയുടെ കുടുംബമെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരു അഭിഭാഷകന്‍ ആന്ധ്രാ ഹൈക്കോടതിയില്‍ പരാതി നല്‍കി. 2003ലാണ് ചിരഞ്ജീവിയുടെ മകള്‍ സുഷ്മിതയുമായി ഉദയകിരണ്‍ വിവാഹം ഉറപ്പിച്ചത്. പക്ഷെ, അത് പിന്നീട് മുടങ്ങി. ഇതോടെ സംവിധായകരും നിര്‍മാതാക്കളും ഉദയകിരണിനെ ഒഴിവാക്കി. ചിരഞ്ജിവി, ദുര്‍ഗപതി, എന്‍.ടി.ആര്‍, ദില്‍രാജു എന്ന നിര്‍മാതാവ് ഇവരുടെ കുടുംബങ്ങളാണ് ഇതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം ഉദയ് കിരണിന്റെ അവസാനത്തെ ചില ചിത്രങ്ങള്‍ നിര്‍മിച്ചത് തങ്ങളാണെന്ന് ചിരഞ്ജീവിയുടെ കുടുംബം പറയുന്നു. മാനസികമായി തളര്‍ത്തി ഉദയിനെ സിനിമയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ആന്ധ്രാ ബ്രാഹ്മണ സേവാസംഘം ആരോപിക്കുന്നു. സിനിമാ പാര്യമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് ഉദയ് കിരണ്‍ വളര്‍ന്ന് സൂപ്പര്‍ സ്റ്റാറായത് പലര്‍ക്കും രസിച്ചില്ല. ഉദയ് കിരണിന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
കരിയര്‍ തുടങ്ങിയ വര്‍ഷം തന്നെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. അടുത്ത കാലത്ത് അഭിനയിച്ച ചിത്രങ്ങളെല്ലാം കനത്ത പരാജയമായിരുന്നു. ഇവ സമയത്ത് തിയറ്ററുകളിലെത്തിക്കാതിരിക്കാന്‍ ആസൂത്രിത നീക്കം നടന്നെന്ന് ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha