ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷാജോണ്‍ പെറോട്ട കഴിക്കും

ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഏത് പാതിരായ്ക്ക് കിട്ടിയാലും പെറോട്ട കഴിക്കുമെന്ന് ഷാജോണ്‍. പെറോട്ടയും ബീഫും അത്രയ്ക്ക് പ്രീയമാണ്- മമ്മൂട്ടിയുടെ പ്രയ്‌സ് ദ ലോര്‍ഡിന്റെ ലൊക്കേഷനിലിരുന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ചിത്രത്തില്‍ പള്ളീലച്ചന്റെ വേഷമാണ്. ദൃശ്യത്തിലെ ക്രൂരനായ പൊലീസുകാരന്‍ ശ്രദ്ധപിടിച്ചു പറ്റിയതിന്റെ സന്തോഷവും താരം പങ്കുവെച്ചു.പെറോട്ട കഴിഞ്ഞാല്‍ കപ്പയും മീന്‍ കറിയുമാണ് വീക്ക്‌നെസ്. ഇപ്പം എല്ലാം സ്വല്‍പ്പം കുറച്ചിട്ടുണ്ട്.
ദൃശ്യത്തില്‍ ലാലേട്ടനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുന്ന സീന്‍ അഭിനയിക്കാന്‍ ഏറെ വിഷമിച്ചു. ടൈമിംഗ് തെറ്റിയാല്‍ അടി ദേഹത്ത് കൊള്ളും. സംഗതി പിടികിട്ടിയ ലാലേട്ടന്‍ എങ്ങനെ അടിക്കണം, എവിടെ അടിക്കണം എന്നൊക്കെ പറഞ്ഞു തന്നു. ശൃഗാരവേലനില്‍ പട്ടിയുമായുള്ള മല്‍പ്പിടുത്തം അഭിനയിക്കാനും ഏറെ ബുദ്ധിമുട്ടി. പല പട്ടികളെ കൊണ്ടുവന്നെങ്കിലും ശരിയായില്ല. പിന്നെ ട്രെയിന്‍ ചെയ്യിച്ച പട്ടിയെ കൊണ്ടുവന്നു. ദിലീപേട്ടന്‍ അതിനെ പിടിച്ച് മടിയിലിരുത്തി ഉമ്മ കൊടുത്തിട്ട് കുഴപ്പമില്ലെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ ഉടമയോട് ചോദിച്ചപ്പോള്‍ കഴിഞ്ഞയാഴ്ച അയാളുടെ അച്ഛനെ 16 തവണ കടിച്ചെന്ന് പറഞ്ഞു. അതോടെ ടെന്‍ഷനായി. പക്ഷെ, ഒരുവിധം ആ സീന്‍ ഒപ്പിച്ചു.
മന്നാര്‍ മത്തായി 2, മൂന്നാം നാള്‍ ഞായറാഴ്ച എന്നിവയാണ് ഷാജോണിന്റെ പുതിയ ചിത്രങ്ങള്‍. നമ്മളാണ് ആദ്യ ചിത്രം. കരടിയില്‍ കരടിയായി മണിച്ചേട്ടന്റെ ഡ്യൂപ്പായി ഷാജോണാണ് അഭിനയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha