ഗോസിപ്പുകളെ ഭയക്കാതെ കാവ്യ

ഗോസിപ്പുകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് കാവ്യ. എല്ലാവര്‍ക്കും കുറച്ചുനാളത്തേയ്ക്ക് പറഞ്ഞ് രസിക്കാനുള്ള കാര്യമാണ് ഗോസിപ്പുകള്‍. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ കുറേപ്പേര്‍ എന്നെ കല്ലെറിയുന്നവരാണ്. അതൊന്നും എന്റെ ദേഹത്ത് കൊണ്ടിട്ടില്ല. ഇത്തരം കഥകള്‍ എന്നെ എന്നെങ്കിലും വേദനിപ്പിച്ചാല്‍ പ്രതികരിക്കും. ഞാന്‍ ആരാണെന്ന ബോധം എനിയ്ക്കുണ്ട്. എന്റെ കാര്യങ്ങള്‍ വീട്ടുകാരെ മാത്രമേ ബോധിപ്പിക്കേണ്ടതുള്ളു. മറ്റുള്ളവരെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമെനിക്കില്ല. അവര്‍ പറയുന്നതൊന്നും എന്നെ ബാധിയ്ക്കില്ല.
വിവാഹശേഷമാണ് എന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കൂടിയത്. ഇത്തരംകാര്യങ്ങള്‍ പറഞ്ഞുശീലിച്ചവര്‍ അത് പറഞ്ഞുകൊണ്ടിരിക്കും കാവ്യ പറയുന്നു. വിവാഹമാണ് പെണ്ണിന്റെ ജീവിതത്തിലെ അവസാനത്തെക്കാര്യമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ ഇപ്പോള്‍ മനസിലാകുന്നു അതിലും വലിയ കാര്യങ്ങളുണ്ടെന്ന്. തല്‍ക്കാലം അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് താല്‍പ്പര്യം.
അടുത്തകാലത്ത് തന്റെ വിവാഹമായെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാള്‍ക്കെതിരെ കാവ്യ കേസുകൊടുത്തിരുന്നു. കൊച്ചി സ്വദേശിയായ പ്രതിയെ താമസിക്കാതെ സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനും താരം ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha