ഫഹദ് നിത്യയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; വാച്ചും കൈമാറി

ആന്‍ഡ്രിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തി പരാജയപ്പെട്ട ഫഹദ് ഫാസില്‍ നസ്രിയയുമായുള്ള വിവാഹം ഉറപ്പിച്ചുകഴിഞ്ഞ് നിത്യാമേനോനോട് പ്രണയാഭ്യര്‍ത്ഥന നടത്തി. പക്ഷെ, ടൈറ്റാന്‍ വാച്ചിന്റെ പരസ്യത്തിലാണെന്നു മാത്രം. നിത്യയ്ക്ക് വാച്ചും സമ്മാനിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പിക്‌നിക് ആഘോഷത്തിനിടയില്‍ നിത്യയുടെ അടുത്തു വന്ന് വാച്ച് സമ്മാനിച്ച ശേഷം തന്നെ വിവാഹം കഴിക്കാമോ എന്ന് ഫഹദ് ചോദിക്കുന്നതാണ് പരസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളത്തില്‍ ഇപ്പോള്‍ തിരക്കുള്ള താരമായി മാറിയിട്ടുള്ള ഫഹദ് പരസ്യങ്ങളും ഏറെ ശ്രദ്ധയോടെയാണ് തെരഞ്ഞെടുക്കുന്നത്. വിജയ്‌യ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ഒരു ജ്വല്ലറിയുടെ പരസ്യം ഹിറ്റായിരുന്നു.
ഫഹദും നിത്യയും ഒന്നിക്കുന്ന അഞ്ജലി മേനോന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് പരസ്യവും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ഈ ചിത്രത്തില്‍ നിത്യയെയും ഫഹദിനെയും കൂടാതെ നസ്‌റിയെയും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഇഷ തല്‍വാറും ഉള്‍പ്പെടെ ഒരു വലിയ താരനിരയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha