മുകേഷ് എന്റെ ജീവിതം തുലച്ചു

മുകേഷ് തന്റെ ജീവിതം തുലച്ചെന്ന് മുകേഷിന്റെ ആദ്യ ഭാര്യയും നടിയുമായ സരിത. നിയമപരമായി തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വിവാഹത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളായിരുന്നെന്നും സരിത പറഞ്ഞു. സിനിമ മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സരിത സരിത മുകേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അഭിമുഖത്തിന്റെ പ്രസക്തഭാഗം
നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു വിവാഹം. അദ്ദേഹം തുടക്കക്കാരനും. അദ്ദേഹത്തിന്റെ വരുമാനത്തില്‍ ഒതുങ്ങി ജീവിക്കാന്‍ ഞാന്‍ മനസ്സാ തയ്യാറായിരുന്നു. ഒരു പരാതിയും പരിഭവവും കാണിച്ചിട്ടില്ല. വിവാഹശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ എന്റെ അച്‌ഛന്‍ മരിച്ചു പോയി. ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നോട് എന്തുമാകാം എന്നായി പിന്നീടുള്ള അവസ്‌ഥ. ഏതൊരു പെണ്ണിനെ പോലെയും നല്ലൊരു കുടുംബജീവിതം സ്വപ്‌നം കണ്ട് വിവാഹിതയായതാണ് ഞാനും. നിര്‍ഭാഗ്യമെന്ന് പറയട്ടേ തുടക്കം മുതല്‍ അങ്ങനെയൊരു കരുതലനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.
വിവാഹ ശേഷം എനിക്ക് സംസ്‌ഥാന അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ സമയത്ത് ഭര്‍ത്താവ് കൂടെ വേണമെന്നാഗ്രഹിച്ചു. കൂടെ വരാനായി വിളിച്ചപ്പോള്‍ പറഞ്ഞത്
'' എനിക്കല്ലല്ലോ നിനക്കല്ലേ അവാര്‍ഡ് കിട്ടിയത്'' എന്നായിരുന്നു. നിയമപരമായി ഞങ്ങള്‍ ഇതുവരെ വേര്‍പിരിഞ്ഞിട്ടില്ല. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം മാന്യമായി പര്യവസാനിപ്പിച്ചിട്ട് മതിയായിരുന്നു പുതിയ ജീവിതം. അതിലേക്ക് എന്റെ മക്കളെ വലിച്ചിഴച്ചപ്പോള്‍ എനിക്ക് സഹിക്കാനായില്ല.
കുടുംബ ജീവിതത്തിനു വേണ്ടി കരിയര്‍ ഉപേക്ഷിച്ചവളാണ് ഞാന്‍ . പക്ഷേ ഞാന്‍ കൊതിച്ച ജീവിതം എനിക്ക് ലഭിച്ചില്ല. ഭാഷയറിയാത്ത നാട്ടില്‍ വന്നു ജീവിച്ചതും സ്‌നേഹത്തിന്റെ പേരില്‍ മാത്രമാണ്. കുട്ടികളായി കഴിയുമ്പോള്‍ മാറുമെന്നു കരുതി. പക്ഷേ രണ്ടു കുട്ടികളായിട്ടും ഒരു മാറ്റവും ഉണ്ടായില്ല. എന്നും ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ പതിവായി.
വിവാഹത്തിനു ശേഷം പല നല്ല കഥാപാത്രങ്ങളും വന്നപ്പോള്‍ അദ്ദേഹം സംവിധായകരെ വിളിച്ചിട്ട് പറയും'' ആ വേഷം സരിത ചെയ്യുന്നില്ല.''പല നല്ല കഥാപാത്രങ്ങളും എനിക്ക് നഷ്‌ടമായിട്ടുണ്ട്. എല്ലാ സങ്കടങ്ങളും ഞാന്‍ ഉള്ളിലൊതുക്കി.
ഇരുപത്തിയഞ്ചു വര്‍ഷത്തെ ഈ ബന്ധം മാന്യമായി അവസാനിപ്പിച്ചിരുന്നെങ്കില്‍ . നുണകള്‍ കൊണ്ട് ഒരാള്‍ ചീട്ടുകൊട്ടാരം മെനയുമ്പോള്‍ ഞാന്‍ മൗനം പാലിച്ചാല്‍ അതെല്ലാം സത്യമാണെന്ന് സമ്മതിച്ചു കൊടുക്കുന്നതിന് തുല്ല്യമല്ലേ?
വേറെ താമസിക്കാന്‍ തുടങ്ങിയ സമയം മുതല്‍ കുട്ടികളെ വിട്ടു കിട്ടണമെന്ന് പറഞ്ഞു കോടതിയെ സമീപിച്ചിരുന്നു. ഞാനും കുട്ടികളും ഒരുപോലെ അതിനെ എതിര്‍ത്തു.
പലപ്പോഴായി എന്റെ ആഭരണങ്ങളും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടു പോയിട്ടുണ്ട്. പറയാതെപോലും. എന്റെ പേരിലുള്ള പല സ്‌ഥലങ്ങളും അദ്ദേഹത്തിന്റെ കൂടെ പേരിലാക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു.
എന്നെ ഓര്‍ക്കണ്ടായിരുന്നു. എന്നാല്‍ കുട്ടികളെപ്പറ്റി ചിന്തിക്കണമായിരുന്നു. ഭാര്യയോട് ഒരു ഗുഡ്‌ബൈ പോലും പറയാതെ അടുത്ത ബന്ധം ആകാം എന്നാണോ? വിവാഹത്തിന് മക്കള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നു എന്നു പറഞ്ഞു. അവര്‍ അങ്ങനെ പറയുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
ഇരുപത്തിയഞ്ചു വര്‍ഷം നീണ്ടു നിന്ന മൗനം ഞാനവസാനിച്ചത് എന്റെ മക്കളെ വേദനിപ്പിച്ചതുകൊണ്ടാണ്. മക്കളാണ് എന്നെ ഇത്രയും നാള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അവരാണ് എന്റെ ലോകം. എന്റെ ഭര്‍ത്താവായിരുന്ന മനുഷ്യനോട് ഒന്നേ എനിക്ക് പറയാനുള്ളു.ഇരുപത്തിയഞ്ചു വര്‍ഷത്തെ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അത് മാന്യമായി ആകാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha