നസ്രിയയ്ക്ക് വളയിട്ടു, വിവാഹം ആഗസ്റ്റ് 21ന്

പ്രമുഖ ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നു. വിവാഹമുറപ്പിക്കുന്നതിനു വേണ്ടിയുളള വളയിടീല്‍ ചടങ്ങാണ് നടന്നത്. ആഗസ്റ്റ് 21-നാണ് വിവാഹം.
പരമ്പരാഗത രീതിയിലായിരുന്നു വിവാഹനിശ്ചയം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. വിവാഹശേഷം നസ്രിയ സിനിമയില്‍ തുടരുന്നതിന് എതിര്‍പ്പില്ലെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. എന്നാല്‍ കുടുംബജീവിതത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് നസ്രിയ പറഞ്ഞു.
ദുബൈയില്‍ നിന്നും ഷൂട്ടിംഗ് തിരക്കിലായതിനാല്‍ ഫഹദ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. ഫഹദിന്റെ സഹോദരിമാരായ അഹമ്മദയും ഫാത്തിമയുമാണ് നസ്രിയയ്ക്ക് വളയിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha