പ്രിയങ്കാ ചോപ്രയുടെ ബിക്കിനി പാട്ട് കണ്ടത് 5 കോടി പേര്‍

ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പാടിയ സിംഗിള്‍ എക്‌സോട്ടിക്ക് യു ട്യൂബില്‍ കണ്ടത് അഞ്ച് കോടിയിലധികം പേര്‍ . ഈ ഗാനത്തിന്റെ പേരില്‍ പ്രിയങ്കയ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാനം കോപ്പിയടിയാണെന്നും പോപ്പ് ഗായികമാരെ അനുകരിക്കാനാണ് പ്രിയങ്ക ബിക്കിനിയിട്ട് ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടത് എന്നൊക്കെയായിരുന്നു അപവാദങ്ങള്‍. എന്നാല്‍ അപവാദങ്ങള്‍ക്കെല്ലാം താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് എക്‌സോട്ടിക്ക് യൂട്യൂബ് ക്ലിക്കുകളുടെ കാര്യത്തില്‍ മുന്നേറുകയാണ്.
അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്ളിന്റെ റാപ്പിനൊപ്പം പ്രിയങ്ക പാടിയ എക്‌സോട്ടിക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട യൂട്യൂബ് വീഡിയോകളില്‍ ഒന്നായിരുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും വരികളുണ്ട് എക്‌സോട്ടിക്കിന്. മുമ്പ് ഷാറൂഖിനൊപ്പം ചുംബന രംഗത്ത് അഭിനയിച്ചത് വിവാദമായിരുന്നു. അതിനു ശേഷം ഷാറൂഖുമായി പ്രണയമാണെന്നും ഷാറൂഖിന്റെ ഭാര്യ ഗൗരിഖാന്‍ പ്രിയങ്കയെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha