മീരാജാസ്മിന് രഹസ്യവിവാഹം

നടി മീരാ ജാസ്മിന്‍ രഹസ്യമായി രജിസ്റ്റര്‍ വിവാഹം നടത്തി. തിരുവനന്തപുരം നന്ദാവനം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. മീരയുടെ ഇളംകുളം ചിലവന്നൂരിലെ വീട്ടിലായിരുന്നു രജിസ്റ്റര്‍ വിവാഹം. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസ് സൂപ്രണ്ടാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
മാണ്ഡലിന്‍ വിദഗ്ധനായ രാജേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മീരാ ജാസ്മിന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ ബന്ധം തകര്‍ന്ന ശേഷം മീര കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനൊപ്പം 'ലേഡീസ് ആന്‍ഡ് ജെന്റെില്‍മാനി'ലും 'മിസ്സ് ലേഖാ തരൂര്‍ കാണുന്നത്' എന്ന ഹൊറര്‍ ചിത്രത്തിലും അഭിനയിച്ചിരുന്നു. എന്നാല്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാനായില്ല. 'ഒന്നും മിണ്ടാതെ' എന്ന ജയറാം നായകനാകുന്ന ചിത്രത്തിമാണ് മീരയുടെ ഇനി റിലീസാകാനുള്ള ചിത്രം.
ഇവരുടെ വിവാഹ സല്‍ക്കാരം തിരുവനന്തപുരം ഇടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ നടക്കും. നന്ദാവനം സ്വീറ്റ്‌ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് ദുബായില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ അനില്‍. മീരയുടെ വീട്ടുകാരുടെ അനുയോജ്യനായ വരനു വേണ്ടിയുള്ള അന്വേഷണമാണ് അനിലിലെത്തിയത്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വരനെ കണ്ടെത്തിയത്. പാളയത്തെ എല്‍എംഎസ് ചര്‍ച്ചില്‍ വച്ച് മിന്ന് കെട്ടുണ്ടാകുമെന്നറിയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha