മീരാജാസ്‌മിന്‍ ഊരാക്കുടുക്കിലായോ?

മീര ജാസ്‌മിന്റെ മതാചാര പ്രകാരമുള്ള വിവാഹം നാളെ തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് നടക്കാനിരിക്കേ മറ്റൊരു വിവാദത്തിലേക്ക്. വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മീരയുടെ പ്രതിശ്രുത വരന്‍ അനില്‍ ജോണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മറ്റൊരു യുവതി അവകാശ വാദവുമായി രംഗത്തെത്തിയതാണ് മീരജാസ്‌മിനുമായുള്ള വിവാഹം കഴിഞ്ഞ ദിവസം രഹസ്യമായി രജിസ്റ്റര്‍ ചെയ്‌തതെന്നാണ് പറയപ്പെടുന്നത്.
അനില്‍ ജോണിന്റെ മുന്‍ ഭാര്യയെന്ന് അവകാശപ്പെട്ട് ബാംഗ്ലൂര്‍ സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയത്. മീരയുമൊത്തുള്ള കല്യാണം മുടുക്കുമെന്നാണ് യുവതിയുടെ ഭീഷണി. രജിസ്റ്റര്‍ വിവാഹം നടത്തിയെങ്കിലും പള്ളിയില്‍ വച്ച് നടക്കുന്ന വിവാഹം കലക്കുമെന്നുള്ള ഭയം അനിലിനുണ്ട്. അങ്ങനെയാണ് യുവതിക്കെതിരെ അനില്‍ ഹൈക്കോടതിയെ സമീപിച്ചത്.
യുവതിയും പിതാവും കൂടി കല്യാണം മുടക്കുമെന്നതിനാല്‍ അനില്‍ പോലീസ് സംരക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ് .
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് അനിലിന്റെ വിവാഹാലോചന വന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവാഹം പറഞ്ഞുറപ്പിക്കുകയായിരുന്നു.
പ്രശസ്‌ത സംഗീതജ്ഞന്‍ രാജേഷുമായുള്ള മീരാജാസ്‌മിന്റെ പ്രണയം വിവാഹത്തിലെത്തുമെന്ന് മീര തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അത് ദയനീയമായി പരാജയപ്പെടുകയായിരുന്നു. അവസാനം സൗന്ദര്യത്തെക്കാള്‍ സ്‌നേഹിക്കാനുള്ള മനസ് തേടിപ്പോയ മീരയെ കാത്തിരുന്നത് മറ്റൊരു പൊല്ലാപ്പും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha