പൂര്‍ണിമ നയന്‍താരയ്ക്ക് ഒരുക്കിയ സാരി തമിഴ്‌നാട്ടില്‍ ഹിറ്റ്
നയന്‍താരയ്ക്ക് വേണ്ടി പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത സാരി തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായി. എറണാകുളത്തെ തന്റെ പ്രാണ എന്ന ഡിസൈനര്‍ ഷോപ്പിലാണ് സാരി ഡിസൈന്‍ ചെയ്തത്. ഈ സാരിയിലാണ് നയന്‍താര രാജ റാണിയുടെ ആഘോഷച്ചടങ്ങില്‍ തിളങ്ങിയത്. കോക്ടെയില്‍ സാരിയായിരുന്നു നയന്‍സിനുവേണ്ടി പൂര്‍ണിമ ഒരുക്കിയത്. സാരിയുടെ മുകള്‍ഭാഗം മുഴുവന്‍ സുന്ദരികളായ അമേരിക്കന്‍ മോഡലുകളുടെ മുഖമാണ്.
അതുതന്നെയാണ് സാരിയുടെ ഏറ്റവം വലിയ ആകര്‍ഷണവും. രാജാറാണിയുടെ നൂറാംദിനാഘോഷം കഴിഞ്ഞിട്ട് മാസം ഒന്നാകാറായെങ്കിലും നയന്‍സിന്റെ സാരി ഇപ്പോഴും ഫാഷന്‍ ഗുരുക്കന്മാര്‍ക്കിടയില്‍ സംസാരവിഷയമാണ്. രാജാ റാണിയെന്ന നയന്‍താരയുടെ തകര്‍പ്പന്‍ രണ്ടാംവരവിന് തുടക്കം കുറിച്ച ചിത്രമായിരുന്നു. പ്രണയവും പ്രണയത്തകര്‍ച്ചയും അതുണ്ടാക്കിയ വിഷാദകാലവുമെല്ലാം മറികടന്ന് മികച്ച പ്രകടനവുമായി നയന്‍സ് വന്ന രാജാ റാണിയെന്ന ചിത്രം പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
https://www.facebook.com/Malayalivartha