മീരയ്‌ക്ക് മിന്നുകെട്ട്
നടി മീരാ ജാസ്‌മിന്‍ വിവാഹിതയായി. ദുബായില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ അനില്‍ ജോണ്‍ ടൈറ്റസ് ആണ് മീരക്ക് മിന്നു കെട്ടിയത്. പാളയത്തെ എല്‍എംഎസ് പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ പോലീസ് സുരക്ഷയിലായിരുന്നു നടന്നത്. ദിലീപ്, കാവ്യ മാധവന്‍. മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മീരയുടെ ചിലവന്നുരിലെ വീട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം ഇവരുടെ രജിസ്‌റ്റര്‍ വിവാഹം നടന്നിരുന്നു. നന്ദാവനം സ്വീറ്റ്‌ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് അനില്‍. ഇവരുടെ വിവാഹ സല്‍ക്കാരം തിരുവന്തപുരം ഇടപ്പുഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ നടക്കും.
അനിലിന്റെ ആദ്യ ഭാര്യയെന്ന് അവകാശപ്പെട്ട് ബാഗ്ലൂര്‍ സ്വദേശിയായ യുവതി രംഗത്തെത്തിയത് വിവാദമായിരുന്നു. മീരയുമായുള്ള കല്യാണം മുടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ചടങ്ങില്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അനില്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha