ആഷിക് അബുവും റിമയും അത്ര രസത്തിലല്ല
ലളിതമായി വിവാഹ ചടങ്ങുകള്‍ നടത്തി വിപ്‌ളവം സൃഷ്ടിച്ച ആഷിഖ് അബുവും റിമാകല്ലിംഗലും അത്ര രസത്തിലല്ല. പരസ്പരം ഒത്തുപോകാന്‍ ബുദ്ധിമുട്ട് തോന്നിയ റിമ വിവാഹമോചനം ആവശ്യപ്പെട്ടെന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ രണ്ട് പേരുടെയും സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്ക് പറഞ്ഞ് തീര്‍ത്തു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായികയാകാന്‍ റിമ കരാറോപ്പിട്ടത്.
22 ഫീമെയില്‍ കോട്ടയത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. റിമ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആഷിഖിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന നിലപാടില്‍ ഇരുവരും ഉറച്ചു നിന്നു. തുടര്‍ന്ന് രണ്ടു പേരും ഒരുമിച്ച് താമസിച്ച് വരുകയായിരുന്നു. അതിനു ശേഷമാണ് നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം നടത്തിയത്. പി.രാജീവ് എം.പിയുടെ നേതൃത്വത്തിലാണ് വിവാഹം നടത്തിയത്.
വിവാഹ ശേഷം റിമ അഭിനയിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് പൊരുത്തക്കേടുകള്‍ക്ക് കാരണമെന്നറിയുന്നു. ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലുണ്ട്. ഗോവയിലാണ് അടുത്ത ചിത്രീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha