നായകന്റെ നിഴലാകാന്‍ അനുമോളില്ല
നായകന്റെ നിഴലായി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ എന്നെ കിട്ടില്ല- യുവ നായിര അനുമോള്‍ നയംവ്യക്തമാക്കുന്നു. നല്ല സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം- അനുമോള്‍ പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മലയാളത്തില്‍ വേണ്ടത്ര പ്രാധാന്യമില്ല. ലീഡ് റോളുകള്‍ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നിയാലേ സ്വീകരിക്കൂ. നല്ല സിനിമയാണെങ്കില്‍ ചെറിയ വേഷവും ചെയ്യും.
വെടിവഴിപാടിലെ സുമിത്ര വെല്ലുവിളിയുള്ള കഥാപാത്രമായിരുന്നു. ഭംഗിയായി ചെയ്‌തെന്നാണ് എന്റെ വിശ്വാസം. സാധാരണക്കാരായ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും മറ്റ് പലരും വിളിച്ച് അഭിനന്ദിച്ചു. അതിഭാവുകത്വമില്ലാതെ സുമിത്രയെ അവതരിപ്പിച്ചെന്നാണ് അവരൊക്കെ പറഞ്ഞത്. ചായില്യത്തിലെ ഗൗരിയാണ് അവതരിപ്പിച്ചതില്‍ ഏറെയിഷ്ടം. തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ മലയസമുദായക്കാരിയുടെ കഥ പറയുന്ന ചിത്രമാണത്.
നൃത്തവും അഭിനയവും ഞാന്‍ സീരിയസായി കാണുന്നു. പാലക്കാട്ട്കാരിയായ ഞാന്‍ ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചിരുന്നു. അങ്ങനെയാണ് ചാനലുകളില്‍ പരാപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെ സിനിമയിലുമെത്തി. യക്ഷിയിലെ ടൈറ്റില്‍കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha