ബാലുമഹേന്ദ്രയെ പ്രണയിച്ചിരുന്നെന്ന് ഭാഗ്യലക്ഷ്മി
അന്തരിച്ച ബാലു മഹേന്ദ്രയോടു തനിക്കു പ്രണയമുണ്ടായിരുന്നെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ സമയത്ത് തന്റെ കല്യാണം നിശ്ചയിച്ചിരുന്നതിനാല്‍ പ്രേമം അദ്ദേഹത്തോട് പറഞ്ഞില്ല. നടി ശോഭയുടെ മരണശേഷം ബാലു മഹേന്ദ്രയോട് ദേഷ്യം തോന്നിയിരുന്നു. എന്നാല്‍ ഡബിങ്ങിനു ചെന്നപ്പോള്‍ കഥാപാത്രങ്ങളുടെ പ്രണയവും ഭാവങ്ങളും അദ്ദേഹം വിശദീകരിച്ചുതന്നു. വല്ലാത്തൊരു അനുഭവമായിരുന്നത്.
ശോഭയ്ക്ക് അദ്ദേഹത്തോടു പ്രണയം തോന്നിയതില്‍ അതിശയമില്ലെന്ന് എനിക്കുതോന്നി. അത്രമാത്രം ആകര്‍ഷണീയമായിട്ടായിരുന്നു ബാലു മഹേന്ദ്രയുടെ പെരുമാറ്റം. അത്രമേല്‍ തീവ്രമായിട്ടായിരുന്നു അദ്ദേഹം കഥാപാത്രങ്ങളെ വിശദീകരിച്ചത്. എന്നാല്‍ കല്യാണം നിശ്ചയിച്ചിരുന്നതിനാല്‍ ഉള്ളില്‍ തോന്നിയത്, അദ്ദേഹത്തോടു പറഞ്ഞില്ല. സിഎംഎസ് കോളജ് സെമിനാര്‍ ഹാളില്‍ എന്റെ പ്രണയം എന്ന പുസ്തകം പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഭാഗ്യ ലക്ഷ്മി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha