നയന്‍താരയും അമലാപോളും ഏറ്റുമുട്ടുന്നു
കോളീവുഡിലെ താരറാണിയാകാന്‍ മലയാളി താരങ്ങളായ നയന്‍താരയും അമലാപോളും ഏറ്റുമുട്ടുന്നു. കൈനിറയെ ചിത്രങ്ങളാണ് ഇരുവര്‍ക്കും. എല്ലാം നിര്‍മിക്കുന്നത് തമിഴകത്തെ വലിയ കമ്പനികള്‍. രാജറാണിയുടെ വിജയത്തോടെയാണ് നയന്‍താരയുടെ രണ്ടാം വരവിന് തിളക്കമായത്. അജിത്തിന്റെ നായികയായ ആരംഭവും ഹിറ്റായിരുന്നു. ഗ്ലാമര്‍ കൊണ്ടല്ല, അഭിനയം കൊണ്ടാണ് രണ്ടാം വരവില്‍ താരം തിളങ്ങിയത്.
ഉദയനിധി സ്റ്റാലിന്റെ കതിര്‍വേലന്‍ കാതലിലും നയന്‍സാണ് നായിക. ജയന്‍രവിയുടെ കോമഡി ത്രില്ലര്‍ ഉള്‍പ്പെടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് താരത്തിന് ഡേറ്റില്ല. അതേസമയം തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേ സമയം ഹിറ്റുകള്‍ സൃഷ്ടിച്ചാണ് അമലാ പോള്‍ മുന്നേറുന്നത്. തമിഴില്‍ ജയംരവിയുടെയും ധനുഷിന്റെയും തെലുങ്കില്‍ നാനിയുടെയും നായികയായി അഭിനയിക്കുകയാണ്.
സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിലും അമല കരാര്‍ ഒപ്പിട്ടു. മലയളത്തില്‍ ഇന്ത്യന്‍ പ്രണയകഥ ഹിറ്റായതോടെ കൂടുതല്‍ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും ഡേറ്റ് പ്രശ്‌നം കാരണം പലതും കമ്മിറ്റായില്ല. മോഹന്‍ലാല്‍ ജോഷി ടീമിന്റെ പുതിയ ചിത്രത്തിലും നായികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha