ഞാനും മഞ്ജുവും നന്നായി ജീവിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും ചൊറിച്ചിലാണെന്ന് ദിലീപ്
ഞങ്ങളുടെ വേര്‍പിരിയല്‍ ആഘോഷിക്കുന്ന പ്രമുഖ സിനിമ മാഗസിനുകളിലെ റിപ്പോര്‍ട്ടുകളില്‍ അവരുടെ മനസ്സില്‍ തോന്നുന്നതാണ് തട്ടി വിട്ടിരിക്കുന്നത്. ഒരു പ്രമുഖ പത്രം ദിലീപ് മഞ്ജു വിവാഹമോചനം അജണ്ടയായി തന്നെ ഏറ്റെടുത്തിരുന്നു. അപ്പോഴെക്കെ ദിലീപും മഞ്ജുവും ഒരക്ഷരം പറഞ്ഞില്ല.
ശരിക്കും പറഞ്ഞാല്‍ എന്തെങ്കിലും മനസ്സ് തുറന്നു പറയാന്‍പോലും പേടിയാണ്. വിവാദങ്ങള്‍ എന്നെ മടുപ്പിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ കൊണ്ടുമാത്രം ജീവിച്ചു പോകുന്ന നടനാണ് ഞാന്‍. മാതാപിതാക്കള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാകണം. ഒരു പ്രായം വരെ അവരെ നമുക്ക് ഓമനിക്കാന്‍ ലഭിക്കൂ. പിന്നീട് അവര്‍ അവരുടെ ജീവിതത്തിലേക്ക് മടങ്ങും. അതുകൊണ്ട് മക്കളെ ഓമനിക്കാന്‍ ലഭിക്കുന്ന നിമിഷങ്ങള്‍ നഷ്ടപ്പെടുത്തരുത്.
എനിക്ക് കുട്ടികളുടെ മനസാണ്. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും മറ്റും പറ്റുന്നത്. മോളെ കാണുമ്പോഴാണ് ഞാനൊരു അച്ഛനാണെന്ന് ഓര്‍ക്കുന്നത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് എന്റെ തിരക്ക് തടസമാകാറില്ല. ആലുവയിലെ വീട്ടില്‍ അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തും.
ജീവിതത്തില്‍ എന്നുമുണ്ടാകുന്നത് മാതാപിതാക്കള്‍ : മഞ്ജു വാര്യര്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha