ജീവിതത്തില്‍ എന്നുമുണ്ടാകുന്നത് മാതാപിതാക്കള്‍ : മഞ്ജു വാര്യര്‍
ജീവിതത്തില്‍ എന്നുമൊപ്പമുണ്ടാകുന്നത് മാതാപിതാക്കളാണെന്ന് മഞ്ജു വാര്യര്‍ . വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് എത്തുന്ന തനിക്ക് സിനിമാസ്വാദകരുടെ എല്ലാവിധ അനുഗ്രഹം വേണമെന്നും മഞ്ജു അഭ്യര്‍ഥിച്ചു. ദിലീപുമായി മഞ്ജു അകലുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരിക്കുമ്പോഴാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.
ഉഴവൂരല്‍ നടന്ന ഒരു ചടങ്ങായിരുന്നു വേദി. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ. എല്ലാവരുടേയും പ്രാര്‍ത്ഥനയുണ്ടാകണം.മഞ്ജുവാര്യര്‍ അഭ്യര്‍തിച്ചു.
രണ്ടാംവരവിന്റെ ആദ്യ ചുവടുവെയ്പായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതൃവിദ്യാലയമായ ഉഴവൂര്‍ ഒഎല്‍എല്‍ സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ നവീകരിച്ച് കെട്ടിടസമുച്ചയ ഉദ്ഘാടനത്തില്‍ കലാപരിപാടികളുടെ ഉദ്ഘാടകയായാണ് മഞ്ജു എത്തിയത്.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഉപദേശത്തിന്റെ ആവശ്യമില്ലെന്ന് മഞ്ജു പറഞ്ഞു. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ മുതിര്‍ന്ന തലമുറയെ ഉപദേശിക്കുന്നവരാണ്. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന സ്വഭാവത്തില്‍ കുറവ് വന്നിരിക്കുന്നു. മാതാപിതാക്കളോടുള്ള സമീപനം പലപ്പോഴും നല്ലതല്ല. എന്തുവന്നാലും ഒന്നും തിരിച്ചുപ്രതീക്ഷിക്കാത്ത അച്ഛനമ്മമാര്‍ മാത്രമാണ് എപ്പോഴും കൂടെയുണ്ടാകുയെന്നും മഞ്ജു പറഞ്ഞു. പ്രായം ഒന്നിനും തടസമല്ലെന്നും താരം പറഞ്ഞു.
ഞാനും മഞ്ജുവും നന്നായി ജീവിക്കുന്നതു കാണുമ്പോള്‍ പലര്‍ക്കും ചൊറിച്ചിലാണെന്ന് ദിലീപ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha