ഈവര്‍ഷം ഗര്‍ഭം ധരിക്കാന്‍ വിദ്യയ്ക്ക് ഡേറ്റില്ല
തിരക്ക് കാരണം തനിക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയുന്നില്ലെന്ന് നടി വിദ്യാബാലന്‍. ഈവര്‍ഷം മുഴുവന്‍ സിനിമകള്‍ക്ക് ഡേറ്റ് നല്‍കി. കുറേ ദിവസങ്ങള്‍ ഇടവിട്ടാണ് ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയി കപൂറിനെ താരം കാണുന്നത്. സിദ്ധാര്‍ത്ഥിന് ബിസിനസ് സംബന്ധിച്ച തിരക്കുകളാണെന്നും വിദ്യ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നും കാണാറില്ലെങ്കിലും എല്ലാ കാര്യങ്ങളും സിദ്ധാര്‍ത്ഥുമായി സംസാരിക്കും. പരസ്പരം ബഹുമാനിക്കുന്ന പ്രഫഷണല്‍സ് ആണ് ഞങ്ങള്‍. അതുകൊണ്ട് സിനിമയിലെ കിടപ്പറ രംഗങ്ങളെ കുറിച്ച് വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. വിവാഹശേഷം അഭിനയിച്ച സിനിമകളില്‍ അത്തരം സീനുകള്‍ ഇല്ലായിരുന്നു. വിവാഹത്തിന് മുമ്പ് ഇത്തരം സീനുകളില്‍ അഭിനയിക്കുന്നതിന് മുമ്പ് മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.
വിവാഹത്തിന് മുമ്പ് സെറ്റില്‍ വെച്ച് ഏതെങ്കിലും നടനുമായി സംസാരിച്ചാല്‍ മാധ്യമങ്ങള്‍ അതിന്റെ പിറകെ കൂടും. ഏതെങ്കിലും നടി കല്യാണം കഴിച്ചാല്‍ അവള്‍ ഗര്‍ഭിണിയാണോ മുഖത്ത് വല്ല ക്ഷീണവുമുണ്ടോ എന്നൊക്കെയാവും അവര്‍ പരിശോധിക്കുക. അല്ലെങ്കില്‍ അവരുടെ ദാമ്പത്യത്തില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടോ എന്നാകും അന്വേഷണം. സെലിബ്രറ്റികള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. കരീന കപൂറൊക്കെ ഇതിനെ തന്ത്രപരമായി നേരിടുന്നുണ്ട്. എനിക്ക് പലപ്പോഴും അസഹനീയമായി തോന്നാറുണ്ട്.
ഐശ്വര്യാറായിക്ക് കുട്ടി ജനിക്കുമോ എന്നായിരുന്നു ഒരു കാലത്ത് മാധ്യമങ്ങളുടെ അന്വേഷണം. കുട്ടി ജനിച്ച് തഴിഞ്ഞപ്പോഴോ പഴയ സൗന്ദര്യം പോയി. ഇനി തിളങ്ങാനൊക്കില്ല എന്നായി. മലയാളി ബോളിവുഡ് താരമായ വിദ്യാ ബാലനും ഈ ഒരവസ്ഥയിലാണ്. മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ വരുന്നത് കണ്ടാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha