ഐശ്വര്യാറായി കളരിക്ക് അകത്ത്
വിവാഹശേഷം ഐശ്വര്യ റായി ബച്ചന്‍ കളരിപ്പയറ്റുകാരിയായി സിനിമയിലേക്ക് മടങ്ങിവരുന്നു. പി. വാസു സംവിധാനം ചെയ്യുന്ന ഐശ്വര്യവും ആയിരം കാക്കകളും എന്ന തമിഴ് ചിത്രത്തിലാണ് കളരി അഭ്യാസിയായി താരം തിരിച്ചുവരുന്നത്. പി. വാസു ഐശ്വര്യയെ കഥ വായിപ്പിച്ച് കേള്‍പ്പിച്ചു. തമിഴിലും തെലുങ്കിലും ചിത്രമെടുക്കാമെന്നാണ് ഐശ്വര്യ പറഞ്ഞത്. ഹിന്ദിയില്‍ ഈ കഥ അത്ര സ്വീകാര്യമാകില്ലെന്നും നിര്‍ദ്ദേശിച്ചു. തമിഴ് സിനിമയായ ഇരുവരിലൂടെയാണ് ഐശ്വരാ്യാറായ് സിനിമയില്‍ ചുവടുറപ്പിച്ചത്. തമിഴിലും ഹിന്ദിയിലും അഭിനയിച്ച രാവണും ശ്രദ്ധേയമായിരുന്നു.
കഥ ഇഷ്ടപ്പെട്ടെങ്കിലും പി.വാസുവിന് ഐശ്വര്യ ഡേറ്റ് നല്‍കിയിട്ടില്ല. നായകന്‍ ആരാണെന്ന് നോക്കിയിട്ട് ഡേറ്റ് നല്‍കാമെന്നാണ് ഐശ്വര്യ പറഞ്ഞതെന്നറിയുന്നു. അതുകൊണ്ടു ഐശ്വര്യക്ക് സ്വീകാര്യമായ നായകനെ തപ്പുകായാണ് പി വാസു. എന്നാല്‍ മകളുമായി ചെലവഴിക്കുന്നതിനാലാണ് ഡേറ്റിന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാത്തതെന്നാണ് പി.വാസുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രസവശേഷം നന്നായി തടിവച്ച ഐശ്വര്യ കളരിപ്പയറ്റുകാരിയാകാന്‍ മെലിയാന്‍ സമയം ചോദിച്ചിരിക്കുകയാണ്. അതിനു ശേഷം സിനിമയില്‍ അഭിനയിച്ച് തുടങ്ങാമെന്നാണ് ഐശ്വര്യ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha