ദിലീപും മജ്ഞുവും നിയമപ്രകാരം വേര്‍പിരിയുന്നു
ദിലീപും മഞ്ജുവാര്യയും സംയുക്തമായി വിവാഹമോചന ഹര്‍ജി നല്‍കിയതായി അറിയുന്നു. സ്വത്തു വിഭജനവും മകളുടെ സംരക്ഷണവും മാത്രമേ ഇനി തീരുമാനിക്കാനൂള്ളൂ എന്നാണ് സൂചന. സ്വത്തു വിഭജനവും നിയമപ്രകാരമുള്ള കൗണ്‍സിലിങ് ഘട്ടങ്ങളും കഴിയുന്നതോടെ വിവാഹമോചനം അനുവദിക്കും.
തൃശൂര്‍ കുടുംബകോടതിയിലാണ് ദിലീപും മഞ്ജുവും ഹര്‍ജി നല്‍കിയത്. ഒരു വര്‍ഷത്തോളമായി രണ്ടുപേരും അകന്നാണ് കഴിയുന്നത്. ദിലീപും മകള്‍ മീനാക്ഷിയും ആലുവയിലെ വീട്ടിലും മഞ്ജു തൃശൂര്‍ പുള്ളിലുള്ള തന്റെ കുടുംബവീട്ടിലുമാണ് കഴിയുന്നത്. മകള്‍ മീനാക്ഷിയെ സംരക്ഷിയ്ക്കാനുള്ള ചുമതല കോടതി ദിലീപിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നറിയുന്നു. കോടതി അനുവദിച്ച സമയങ്ങളില്‍ മഞ്ജു മകളെ കാണാനെത്തുകയാണ്പതിവ്. അച്ഛനും അമ്മയും പിരിയുമ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് മീനാക്ഷി താല്‍പര്യപ്പെടുന്നത് എന്നാണ് കേള്‍ക്കുന്നത്.
ഏറെനാളുകളായി ദിലീപും മഞ്ജുവും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു. ദിലീപ് പലപ്പോഴും ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് പ്രതികരിച്ചിരുന്നുവെങ്കിലും മഞ്ജു ഒരിക്കലും അവ നിഷേധിച്ചിരുന്നില്ല. 2013ലായിരുന്നു ഇവര്‍ പിരിയാന്‍ തീരുമാനിച്ചുവെന്ന രീതിയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ടുകള്‍ വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha