വിവാഹ ശേഷം നല്ല നടിമാരെ വീട്ടിലിരുത്തുന്നത് ശരിയല്ല- അനുശ്രീ
നല്ല അഭിനേത്രികളെ വിവാഹശേഷം വീട്ടിലിരുത്തുന്നത് ശരിയല്ല, കല എല്ലാവര്‍ക്കും കിട്ടുന്ന അനുഗ്രഹമല്ല- അനുശ്രീ മനസുതുറന്നു. കുടുംബം നോക്കാതെ കലാജീവിതം നയിക്കുന്നതിനോടും യോജിപ്പില്ല. വിവാഹ ശേഷം അഭിനയം നിര്‍ത്തുകയാണെന്ന് ചില നടിമാര്‍ പറഞ്ഞപ്പോള്‍ സങ്കടം തോന്നി. വിവാഹ ശേഷം അഭിനയിക്കണ്ടെന്ന് ഭര്‍ത്താവ് പറയുമ്പോള്‍ എന്നാല്‍ ഭര്‍ത്താവും അഭിനയിക്കണ്ട എന്ന് പറയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. പക്ഷെ, അത് പാലിക്കപ്പെടുമോ എന്ന കാര്യത്തിലാണ് പ്രശ്‌നം.
എനിക്ക് സ്ത്രീപക്ഷമില്ല
വിവാഹശേഷം സ്ത്രികള്‍ അഭിനയിക്കണമെന്ന് പറയുമ്പോള്‍ ഞാനോരു സ്ത്രി പക്ഷവാദിയാണെന്ന് വിചാരിക്കരുത്. എനിക്ക് ഒരു പക്ഷമേ ഉള്ളൂ അത് മനുഷ്യപക്ഷം. ആണും പെണ്ണും തുല്യരാണ്. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാവൂ. പ്രണയിക്കാന്‍ എനിക്കിഷ്ടമാണ്. പരസ്പരം മനസിലാക്കിയുളള പ്രണയ വിവാഹമായിരിക്കും എന്റേത്. ഫഹദ്-നസ്‌റിയ വിവാഹം പോലെ എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരിക്കും ഒരു പക്ഷെ, എന്റെ വിവാഹം. ആര്‍ഭാടമായി വിവാഹം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. കുറെ പണം കിട്ടിയിട്ട് എന്ത് കാര്യം. പരസ്പരം മനസിലാക്കാതെ സംഘര്‍ഷഭരിതമായ ജീവിതം നയിക്കാന്‍ എനിക്ക് കഴിയില്ല.
ആദ്യപ്രണയം
പ്ലസ് സ്ടുവിന് പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നത്. എന്താണ് ആ ഇഷ്ടത്തിന് പിന്നിലെന്നറിയില്ല. എന്നും അവനെ കാണും. നേരിട്ട് സംസാരിക്കാന്‍ ഭയമാണ്. അന്ന് ലാന്റ് ഫോണില്‍ വിളിച്ചാല്‍ അച്ഛനോ അമ്മയോ ആയിരിക്കും ഫോണെടുക്കുക അതിനാല്‍ വിളിക്കാന്‍ ധൈര്യമില്ല. പ്‌ളസ്ടു കഴിഞ്ഞ് ഞാന്‍ കാര്യം വീട്ടില്‍ അവതരിപ്പിച്ചു. അതോടെ ആ പ്രണയം തീര്‍ന്നു. അധികം താമസിക്കാതെ ലാല്‍ജോസിന്റെ ഡയ്മണ്ട് നെക്ലസില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സിനിമയില്‍ തിരക്കായതോടെ കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ സമയമില്ലാതായി. അതിനാല്‍ വിദൂരപഠനത്തിന് ചേര്‍ന്നു.
https://www.facebook.com/Malayalivartha