മിത്രാകുര്യന്‍ കണ്ണുകള്‍ ദാനം ചെയ്യുന്നു
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നൂന്ന് പറഞ്ഞിട്ടാണ് ഞാന്‍ സ്‌കൂളില്‍ നിന്ന് മയൂഖത്തിന്റെ കാസ്റ്റ് കോളിംഗിന് പോയത്, പക്ഷെ, അവിടെ ചെന്നപ്പോള്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് ഒഴിവാക്കി. ഒടുവില്‍ എന്റെ സങ്കടം കണ്ട് ഹരിഹരന്‍ സാര്‍ നായികയുടെ അനുജത്തിയുടെ വേഷം തന്നു. അങ്ങനെ ഞാനും നടിയായി. മിത്രാകുര്യന്‍ ഓര്‍ത്തു. നടിയാകണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. ദൈവകൃപകൊണ്ട് അങ്ങനെ സംഭവിച്ചു. ആ കഴിവ് നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ബോഡിഗാര്‍ഡിലും കാവലനിലും ഒരേ വേഷം ചെയ്തു. രണ്ടു ഭാഷയിലും സിനിമകള്‍ സൂപ്പര്‍ഹിറ്റായി.
സിനിമയും കഥാപാത്രവും നല്ലതാണെങ്കില്‍ പ്രതിഫലം കിട്ടിയില്ലെങ്കിലും സങ്കടമില്ല. പലരും പ്രതിഫലത്തെ കുറിച്ച് സങ്കടം പറയുന്നത് കേട്ടിട്ടുണ്ട്. നമ്മള്‍ സ്ട്രിക്ടാണെങ്കില്‍ പറഞ്ഞുറപ്പിച്ച തുക ആരും തരും. ചില നിര്‍മാതാക്കളുടെ അവസ്ഥ കണ്ട് അഡ്ജസ്റ്റ് ചെയ്യും. പറ്റിക്കപ്പെട്ടു എന്നറിഞ്ഞാന്‍ വിട്ട് കൊടുക്കില്ല. ചില സ്റ്റേജ്‌ഷോകളില്‍ പങ്കെടുത്തപ്പോള്‍ പറ്റിപ്പ് കിട്ടി. എന്ത് ചെയ്യാം ഓരോ തരം മനുഷ്യരേ... പിന്നെ നമ്മള്‍ ഇതൊക്കെ ഒരു പരിധിവരെ സഹിക്കും.
വാരിവലിച്ച് സിനിമ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. നല്ല സിനിമകള്‍ ചെയ്ത് കരിയര്‍ നിലനിര്‍ത്തണം. സാമൂഹ്യപ്രവര്‍ത്തനത്തില്‍ താല്‍പര്യമുണ്ട്. മരണാനന്തരം കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും. എന്റെ കണ്ണുകള്‍ കൊണ്ട് രണ്ടു പേര്‍ ജീവിക്കുമല്ലോ. അതൊക്കെയല്ലേ ഈ കൊച്ചു ജീവിതത്തില്‍ ചെയ്യാന്‍ കഴിയൂ.
https://www.facebook.com/Malayalivartha